ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട്, തീരുമാനിക്കേണ്ടത് കോഹ് ലി; ഒരു ബഹളവുമില്ലാതെ ധോനി കടന്നു പോകുമെന്ന് റെയ്‌ന

ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട് എന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. എന്നാല്‍ എങ്ങനെ മുന്നോട്ടു പോകണം എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോഹ് ലിയാണ്
ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട്, തീരുമാനിക്കേണ്ടത് കോഹ് ലി; ഒരു ബഹളവുമില്ലാതെ ധോനി കടന്നു പോകുമെന്ന് റെയ്‌ന

ചെന്നൈ: ക്രിക്കറ്റ് മതിയാക്കാന്‍ ധോനി ആഗ്രഹിച്ചിരുന്നെങ്കില്‍ ഈ ബഹളങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ ധോനി ആ തീരുമാനം എടുക്കുമായിരുന്നെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ധോനി കളി തുടരണം എന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും റെയ്‌ന പറഞ്ഞു. 

ഐപിഎല്ലിന്റെ ആദ്യ ആഴ്ച ധോനി ചെന്നൈയിലേക്ക് എത്തും. കുടുംബത്തോടൊപ്പം ഇത്രയും സമയം ധോനി പങ്കുവയ്ക്കുന്നു എന്നറിയുന്നത് സന്തോഷം നല്‍കുന്നതാണ്. ഫിറ്റ്‌നസില്‍ ധോനിക്ക് പ്രശ്‌നങ്ങളില്ല. കഠിന പരിശീലനം ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട് എന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. എന്നാല്‍ എങ്ങനെ മുന്നോട്ടു പോകണം എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോഹ് ലിയാണ്, റെയ്‌ന പറഞ്ഞു. 

വരുന്ന ഐപിഎല്‍ ആണ് തന്റെ ട്വന്റി20 ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വഴി തുറക്കാന്‍ സഹായിക്കുന്നത്. പരിക്കിലെ പ്രശ്‌നങ്ങള്‍ മാറ്റി ഐപിഎല്ലില്‍ മികവ് കാണിക്കാനായാല്‍, 2-3 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാന്‍ എനിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും റെയ്‌ന പറഞ്ഞു. 

ശ്രേയസും, പന്തും എല്ലാ കളിയിലും റണ്‍സ് കണ്ടെത്തും എന്ന് പ്രതീക്ഷിക്കരുതെന്നും റെയ്‌ന ചൂണ്ടിക്കാട്ടി. മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് മാറ്റില്ലെന്ന ഉറപ്പാണ് അവര്‍ക്ക് നല്‍കേണ്ടത്. ഇടംകയ്യനായത് കൊണ്ട് പന്തിന് ടീമിന് മുതല്‍ക്കൂട്ടാവാനാവും. നാലാം സ്ഥാനത്ത് മികച്ച കളിക്കാരനാണ് ശ്രേയസ് എന്നും റെയ്‌ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com