35ലാണെന്ന് മറന്ന് ക്രിസ്റ്റിയാനോയുടെ റോക്കറ്റ്, സൂപ്പര്‍ ഗോളിയെ കബളിപ്പിച്ച് മെസിയുടെ പനേങ്ക; ഫുട്‌ബോള്‍ ഫുള്‍ സ്വിങ്ങിലാണ്‌

ഇറ്റാലിയന്‍ ലീഗില്‍ ജെനോവയെ യുവന്റ്‌സ് തകര്‍ത്തപ്പോള്‍ ക്രിസ്റ്റിയാനോയുടെ കാലുകളില്‍ നിന്ന് വന്നത് ഒരു രക്ഷയുമില്ലാത്ത ലോങ് റേഞ്ചര്‍
35ലാണെന്ന് മറന്ന് ക്രിസ്റ്റിയാനോയുടെ റോക്കറ്റ്, സൂപ്പര്‍ ഗോളിയെ കബളിപ്പിച്ച് മെസിയുടെ പനേങ്ക; ഫുട്‌ബോള്‍ ഫുള്‍ സ്വിങ്ങിലാണ്‌

ടവേളക്ക് ശേഷം മൈതാനത്ത് പന്തുരുണ്ട് തുടങ്ങിയതിന് ശേഷം രണ്ട് സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ ഗോളുകള്‍ ഒരേ ദിവസം ആരാധകര്‍ക്ക് മുന്‍പിലേക്ക്. ഇറ്റാലിയന്‍ ലീഗില്‍ ജെനോവയെ യുവന്റ്‌സ് തകര്‍ത്തപ്പോള്‍ ക്രിസ്റ്റിയാനോയുടെ കാലുകളില്‍ നിന്ന് വന്നത് ഒരു രക്ഷയുമില്ലാത്ത ലോങ് റേഞ്ചര്‍. ന്യൂകാമ്പിലാവട്ടെ പനേങ്ക പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക്കോയുടെ സൂപ്പര്‍ ഗോളി ജാന്‍ ഒബ്ലാക്കിനെ മെസി കബളിപ്പിച്ചു. 

700ാം കരിയര്‍ ഗോള്‍, പോയിന്റ് പട്ടികയുടെ സമ്മര്‍ദം എന്നിവ നില്‍ക്കുമ്പോഴാണ് പനേങ്ക പെനാല്‍റ്റിയിലൂടെ മെസി ഗോള്‍ വല കുലുക്കിയത്. മറുവശത്ത് 35 വയസില്‍ നില്‍ക്കുന്നൊരാളെന്ന് മറന്നാണ് ക്രിസ്റ്റ്യാനോ 56ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിലേക്ക് റോക്കറ്റ് പായിച്ചത്. 

ജെനോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്റ്‌സ് ജയം പിടിച്ചു. ക്രിസ്റ്റ്യാനോയെ കൂടാതെ ഡിബാലയും ഡഗ്ലസ് കോസ്റ്റയും വല കുലുക്കി. എന്നാല്‍ ബാഴ്‌സക്ക് അത്‌ലറ്റികോ മാഡ്രിഡിന്റെ സമനില പൂട്ട് പൊളിക്കാനായില്ല. സെല്‍റ്റ വിഗോക്കെതിരെ 2-2ന് കുരുങ്ങിയതിന് പിന്നാലെ അതേ സ്‌കോറില്‍ മെസിയേയും കൂട്ടരേയും അത്‌ലറ്റിക്കോ മാഡ്രിഡും പിടിച്ചു കെട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com