ഇരട്ട പദവിയില്‍ കോഹ്‌ലിക്കെതിരെ ബിസിസിഐക്ക് പരാതി; ബ്ലാക്ക്‌മെയ്‌ലിങ്ങ് എന്ന് ബിസിസിഐ വൃത്തങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെയും സഞ്ജീവ് ഗുപ്ത ഇരട്ടപദവി ആരോപണം ഉന്നയിച്ചിരുന്നു
ഇരട്ട പദവിയില്‍ കോഹ്‌ലിക്കെതിരെ ബിസിസിഐക്ക് പരാതി; ബ്ലാക്ക്‌മെയ്‌ലിങ്ങ് എന്ന് ബിസിസിഐ വൃത്തങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ഇരട്ടപദവി വഹിക്കുന്നതായി കാണിച്ച് ബിസിസിഐക്ക് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് നടപടി ആവശ്യപ്പെട്ട് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജെയ്‌നിന് കത്തയച്ചത്. 

ഇതിന് മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെയും സഞ്ജീവ് ഗുപ്ത ഇരട്ടപദവി ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് സമയം ഒരേ പദവി വഹിക്കുന്ന കോഹ് ലി ബിസിസിഐ നിയമം 38(4) ലംഘിച്ചിരിക്കുകയാണെന്ന് സഞ്ജീവ് ഗുപ്ത പറഞ്ഞു. 

സുപ്രീംകോടതി അംഗീകരിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം എല്ലാം നടക്കുന്നുണ്ടെന്നും ആരുടേയും പ്രത്യേക താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സഞ്ജീവ് ഗുപ്ത പറഞ്ഞു. എന്നാല്‍ തെറ്റായ ഉദ്ദേശം മുന്‍പില്‍ വെച്ചാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. 

ആദ്യം ബിസിസിഐ വൃത്തങ്ങളെ ലക്ഷ്യം വെച്ചിരുന്നവര്‍ ഇപ്പോള്‍ കളിക്കാരെ തന്നെ ലക്ഷ്യമിടുന്നു. ബിസിസിഐക്ക് നല്‍കിയിരിക്കുന്ന ഇമെയിലിലെ ഭാഷയില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. ബ്ലാക്ക്‌മെയില്‍ പോലെയാണ് ഇതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. 

വിരാട് കോഹ്‌ലി സ്‌പോര്‍ട്‌സ് എല്‍എല്‍പിയില്‍ രണ്ട് ഡയറക്ടര്‍മാരാണ് ഉള്ളത്. വിരാട് കോഹ് ലിയും അമിത് അരുണ്‍ സജ്‌ദേഹും. കോര്‍ണര്‍സ്‌റ്റോണ്‍ വെന്‍ച്വര്‍ പാര്‍ട്ണര്‍ഷിപ്പ് എല്‍എല്‍പിയില്‍ മൂന്ന് ഡയറക്ടര്‍മാരും. കോഹ് ലി, അമിത് അരുണ്‍ സജ്‌ദേഹ്, ബിനോയ് ഭരത് കിംജി എന്നിവര്‍..ഇത് ചൂണ്ടിയാണ് സഞ്ജയ് ഗുപ്തയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com