ധോനിയുടെ ജീവിതം പാട്ടില്‍ നിറച്ച് ബ്രാവോയുടെ സമ്മാനം; ട്രെന്‍ഡിങ്ങായി ഹെലികോപ്റ്റര്‍ 7

ലോകത്തിന് നിങ്ങള്‍ പ്രചോദനമാണെന്നാണ് പാട്ട് ജന്മദിന സമ്മാനമായി നല്‍കി ധോനിയോട് ബ്രാവോ പറയുന്ന
ധോനിയുടെ ജീവിതം പാട്ടില്‍ നിറച്ച് ബ്രാവോയുടെ സമ്മാനം; ട്രെന്‍ഡിങ്ങായി ഹെലികോപ്റ്റര്‍ 7

39ാം ജന്മദിനം ആഘോഷിക്കുന്ന ധോനിക്ക് ആശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഹതാരം ഡൈ്വന്‍ ബ്രാവോയുടെ പാട്ട്. ഹെലികോപ്റ്റര്‍ 7 എന്നാണ് ബ്രാവോ പാട്ടിന് പേരിട്ടിരിക്കുന്നത്. 

ലോകത്തിന് നിങ്ങള്‍ പ്രചോദനമാണെന്നാണ് പാട്ട് ജന്മദിന സമ്മാനമായി നല്‍കി ധോനിയോട് ബ്രാവോ പറയുന്നത്. ഹെലികോപ്റ്റര്‍ സോങ് ഇതുവരെ 90,000 പേര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. 

മൂന്നാം സ്ഥാനത്ത് ധോനിയെ ബാറ്റിങ്ങിന് ഇറക്കിയ ഗാംഗുലിക്ക് നന്ദി പറയുന്നതായും, അതിനാലാണ് ആദ്യ സെഞ്ചുറിയിലേക്ക് ധോനി എത്തിയത് എന്നെല്ലാമാണ് പാട്ടിലെ വരികള്‍. റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി തുടങ്ങിയത് മുതല്‍ ബൈക്കുകളോടുള്ള ധോനിയുടെ ഇഷ്ടത്തെ കുറിച്ച് വരെ പാട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com