കോവിഡിന്റെ ഭീഷണി തടസമായില്ല; ചാര്‍ട്ടേഡ് വിമാനത്തില്‍ ധോനിയുടെ അടുത്തേക്ക് പറന്ന് ഹര്‍ദിക്കും ക്രുനാലും

ബറോഡയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഹര്‍ദിക്കും, ഭാര്യ നതാഷയും, ക്രുനാലും റാഞ്ചിയിലേക്ക് എത്തിയത്
കോവിഡിന്റെ ഭീഷണി തടസമായില്ല; ചാര്‍ട്ടേഡ് വിമാനത്തില്‍ ധോനിയുടെ അടുത്തേക്ക് പറന്ന് ഹര്‍ദിക്കും ക്രുനാലും

ജൂലൈ ഏഴിന് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിക്കുള്ള ജന്മദിനാശംസകളാണ് നിറഞ്ഞത്. എല്ലാവരും ജന്മദിനാശംസകള്‍ നേര്‍ന്ന് പോയപ്പോള്‍ സര്‍പ്രൈസ് ഒരുക്കിയാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും എത്തിയത്. ഇരുവരും കോവിഡിന്റെ ഭീഷണികള്‍ വകവെക്കാതെ റാഞ്ചിയിലേക്ക് ധോനിയുടെ ജന്മദിനം ആഘോഷിക്കാന്‍ എത്തി. 

ബറോഡയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഹര്‍ദിക്കും, ഭാര്യ നതാഷയും, ക്രുനാലും റാഞ്ചിയിലേക്ക് എത്തിയത്. നല്ലൊരു മനുഷ്യനാവാന്‍ തന്നെ പഠിപ്പിച്ച വ്യക്തിയാണ് ധോനി എന്നും, മോശം സമയത്തിലൂടെ പോയപ്പോള്‍ താങ്ങായി നിന്നത് ധോനിയാണെന്നും ജന്മദിനാശംസകള്‍ നേര്‍ന്ന് ഹര്‍ദിക് കുറിച്ചത്.  

ധോനിയുമായി വലിയ അടുപ്പമാണ് ഹര്‍ദിക്കിനുള്ളത്. കോവിഡിനെ തുടര്‍ന്ന് യാത്ര വിലക്ക് ഉള്ളതിനാല്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവര്‍ റാഞ്ചിയിലേക്ക് എത്തിയത് എന്ന് ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് ധോനിയുടെ വീട്ടിലേക്ക് പുറപ്പെടുന്ന ഹര്‍ദിക്കിന്റേയും കുടുംബത്തിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MS Dhoni Fans Club (@dhoni.bhakt) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com