അവിടെ ഒരു പ്രത്യേക കെമിസ്ട്രി വരുന്നു, പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെ ചൂണ്ടി റിഷഭ് പന്ത് 

ധോനിക്കൊപ്പം ബാറ്റ് ചെയ്യാന്‍ വളരെ കുറച്ച് അവസരമാണ് എനിക്ക് ലഭിച്ചത്. ധോനി ക്രീസില്‍ ഉണ്ടെങ്കില്‍ എല്ലാ പ്രശ്‌നവും ധോനി പരിഹരിക്കും
അവിടെ ഒരു പ്രത്യേക കെമിസ്ട്രി വരുന്നു, പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെ ചൂണ്ടി റിഷഭ് പന്ത് 

മുംബൈ: ധോനിയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെന്ന് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത്. ധോനിക്കൊപ്പമാണ് ബാറ്റ് ചെയ്യുന്നത് എങ്കില്‍ കാര്യങ്ങളെല്ലാം അദ്ദേഹം എളുപ്പമാക്കി തരുമെന്ന് പന്ത് പറയുന്നു. 

ധോനിക്കൊപ്പം ബാറ്റ് ചെയ്യാന്‍ വളരെ കുറച്ച് അവസരമാണ് എനിക്ക് ലഭിച്ചത്. ധോനി ക്രീസില്‍ ഉണ്ടെങ്കില്‍ എല്ലാ പ്രശ്‌നവും ധോനി പരിഹരിക്കും. പ്ലാന്‍ ധോനി ഉണ്ടാക്കും. നമ്മള്‍ അത് പിന്തുടര്‍ന്നാല്‍ മാത്രം മതിയാവും. റണ്‍ ചെയ്‌സിന്റെ സമയത്ത് ധോനിയുടെ ചിന്ത പോവുന്നത് അതിശയിപ്പിക്കുന്ന വിധത്തിലാണെന്നും പന്ത് പറഞ്ഞു. 

രോഹിത്തിനൊപ്പവും കോഹ് ലിക്കൊപ്പവും ആസ്വദിച്ചാണ് ബാറ്റ് ചെയ്യുന്നത്. സീനിയര്‍ കളിക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ് നല്‍കുക. എങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത് എന്നെല്ലാം മനസിലാക്കാനാവും. ഐപിഎല്ലില്‍ ശ്രേയസിനൊപ്പവും ശിഖര്‍ ധവാനൊപ്പവും ബാറ്റ് ചെയ്യുമ്പോഴും അങ്ങനെയാണ്...അതൊരു വ്യത്യസ്ത കെമിസ്ട്രിയാണ്...പന്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com