2007 ട്വന്റി20 ലോകകപ്പ്; ബൗള്‍ ഔട്ടില്‍ കണ്ടത് ധോനിയുടെ തന്ത്രം അല്ല, സംഭവിച്ചത് ഇങ്ങനെയെന്ന് വെങ്കടേഷ് പ്രസാദ്

പ്രധാന ഫാസ്റ്റ് ബൗളര്‍മാരെ പാകിസ്ഥാന്‍ ഇറക്കിയപ്പോള്‍ ഹര്‍ഭജന്‍ ഒഴികെ ഇന്ത്യ ഇറക്കിയ രണ്ട് പേരും അങ്ങനെയായിരുന്നില്ല
2007 ട്വന്റി20 ലോകകപ്പ്; ബൗള്‍ ഔട്ടില്‍ കണ്ടത് ധോനിയുടെ തന്ത്രം അല്ല, സംഭവിച്ചത് ഇങ്ങനെയെന്ന് വെങ്കടേഷ് പ്രസാദ്

മുംബൈ: 2007 ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ബൗള്‍ ഔട്ട് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് പെട്ടെന്ന് മായില്ല. ഉത്തപ്പയും, സെവാഗും ഹര്‍ഭജനും ഉന്നം തെറ്റാതെ സ്റ്റംപ് ഇളക്കിയപ്പോള്‍ ഒരു പാക് ബൗളര്‍ പോലും ലക്ഷ്യം കണ്ടില്ല. ഇവിടെ പ്രധാന ഫാസ്റ്റ് ബൗളര്‍മാരെ പാകിസ്ഥാന്‍ ഇറക്കിയപ്പോള്‍ ഹര്‍ഭജന്‍ ഒഴികെ ഇന്ത്യ ഇറക്കിയ രണ്ട് പേരും അങ്ങനെയായിരുന്നില്ല. 

എന്നാല്‍ ഉത്തപ്പയേയും സെവാഗിനേയുമെല്ലാം ബൗള്‍ ഔട്ടില്‍ ഇറക്കാനുള്ള തീരുമാനം ധോനി എടുത്തത് അല്ല. കളിക്ക് മുന്‍പ് തന്നെ റൂള്‍ ബുക്കില്‍ ബൗള്‍ ഔട്ട് എന്ന് കണ്ടതോടെ ഇതിന് വേണ്ടി പ്രത്യേകം പരിശീലനം നടത്തിയിരുന്നതായാണ് അപ്പോഴത്തെ ഇന്ത്യയുടെ ബൗളിങ് കോച്ചാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. 

ബാറ്റ്‌സ്മാന്‍-ബൗളര്‍ ടീമാക്കിയാണ് ബൗള്‍ ഔട്ട് പരിശീലനം നടത്തിയത്. ധോനി, ഉത്തപ്പ, സെവാഗ് എന്നീ ബാറ്റ്‌സ്മാന്മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ താത്പര്യമായിരുന്നു. നെറ്റ്‌സില്‍ മത്സരം വെച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റംപില്‍ കൊള്ളിക്കുന്നത് ആരാണെന്ന് നോക്കി. അപ്പോഴാണ് സെവാഗിനും, ഹര്‍ഭജനും ഉത്തപ്പക്കും നിരന്തരം പന്ത് സ്റ്റംപിലേക്ക് എത്തിക്കാനാവുന്നുണ്ട് എന്ന് ബോധ്യമായത്...വെങ്കടേഷ് പ്രസാദ് പറഞ്ഞു. 

എന്നാല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ബൗള്‍ ഔട്ട് ഉണ്ടാവുമെന്ന് ആരും കരുതിയില്ല. ധോനിയേയും ഹര്‍ഭജനേയും ഉത്തപ്പയേയും ചൂണ്ടി ഇവരെയാണ് ആദ്യം ഇറക്കേണ്ടത് എന്ന് ധോനിയെ ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെട്ടില്ല. സ്ലോ ബൗളര്‍മാര്‍ക്കാണ് അവരുടെ ശരീരത്തിലും ഡെലിവറിയിലും കൂടുതല്‍ കണ്‍ട്രോള്‍ ഉള്ളത്. കൈ നേരെ വെച്ചുള്ള ബൗളിങ് ആക്ഷനാണ് അവരുടേത്...വെങ്കിടേഷ് പ്രസാദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com