ആ ലക്ഷ്യത്തിലേക്ക് വിന്‍ഡീസ് എത്തുമോ? ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്ത് കരീബിയന്‍ സംഘം

ആ ലക്ഷ്യത്തിലേക്ക് വിന്‍ഡീസ് എത്തുമോ? ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്ത് കരീബിയന്‍ സംഘം
ആ ലക്ഷ്യത്തിലേക്ക് വിന്‍ഡീസ് എത്തുമോ? ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്ത് കരീബിയന്‍ സംഘം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഓരോ ടെസ്റ്റ് വീതം ഇരു ടീമും ജയിച്ച് നില്‍ക്കുന്നതോടെ പരമ്പര ജയം നിര്‍ണയിക്കുന്ന അവസാന ടെസ്റ്റിന്റെ ആവേശമാണ് ഇന്ന് തുടങ്ങുന്ന പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. 

കാവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഓള്‍റൗണ്ടര്‍ ജോഫ്രെ ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. വിന്‍ഡീസും ഒരു ഓള്‍റൗണ്ടറെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. റഹ്കിം കോണ്‍വെലാണ് ടീമിനായി കളത്തിലിറങ്ങുന്നത്. അല്‍സാരി ജോസഫിനെയാണ് ഒഴിവാക്കിയത്. 

22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര ജയം എന്ന നേട്ടമാണ് വിന്‍ഡിസിനെ കാത്തിരിക്കുന്നത്. എന്നാല്‍, വിസ്ഡന്‍ ട്രോഫി തിരിച്ചു പിടിക്കുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മൂന്നാം ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് സ്‌റ്റോക്ക്‌സ് ബൗള്‍ ചെയ്‌തേക്കില്ലെന്ന് നായകന്‍ ജോ റൂട്ട് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ നായകനായെടുത്ത തീരുമാനങ്ങളെല്ലാം വിമര്‍ശനത്തിന് ഇടയാവുകയും, തോല്‍വിയിലേക്ക് വീഴുകയും ചെയ്തതിന്റെ കണക്ക് രണ്ടാം ടെസ്റ്റില്‍ സ്‌റ്റോക്ക്‌സ് വീട്ടിയിരുന്നു. 

സ്വന്തം മണ്ണില്‍ ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പ്പിച്ചതിന് ശേഷം പറയത്തക്ക വലിയ ജയം ടെസ്റ്റ് പരമ്പരയില്‍ നേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെങ്കിലും അതിന്റെ ആത്മവിശ്വാസം ഇപ്പോള്‍ വിന്‍ഡിസ് പേസ് നിരക്കില്ല. ഇംഗ്ലണ്ടാവട്ടെ ആറ് ലോകോത്തര പേസ് ബൗളര്‍മാരാല്‍ നിറഞ്ഞ് നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com