ധോനിയെ അനുകരിച്ച് റാഷിദ് ഖാന്‍; വീണ്ടും ഹെലികോപ്റ്റര്‍ ഷോട്ട് (വീഡിയോ)

ധോനിയെ അനുകരിച്ച് റാഷിദ് ഖാന്‍; വീണ്ടും ഹെലികോപ്റ്റര്‍ ഷോട്ട് (വീഡിയോ)
ധോനിയെ അനുകരിച്ച് റാഷിദ് ഖാന്‍; വീണ്ടും ഹെലികോപ്റ്റര്‍ ഷോട്ട് (വീഡിയോ)

കാബുള്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഏറ്റവും പ്രസിദ്ധമായ ബാറ്റിങ് മികവുകളില്‍ ഒന്നാണ് ഹെലികോപ്റ്റര്‍ ഷോട്ട്. ഈ ഷോട്ട് ലോക ക്രിക്കറ്റിലെ ചില താരങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു താരമാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നറായ റാഷിദ് ഖാന്‍. 

വീണ്ടും ധോനിയുടെ ഇഷ്ട ഷോട്ട് കളിച്ച് കൈയടി നേടുകയാണ് റാഷിദ് ഖാന്‍. താരം ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നതിന്റെ വീഡിയോ ഐപിഎല്ലില്‍ റാഷിദ് കളിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം പങ്കിട്ടു. പരിശീലനത്തിനിടെയാണ് താരം ഹെലികോപ്റ്റര്‍ ഷോട്ട് പരീക്ഷിച്ചത്. 

ലോകത്തെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായാണ് റാഷിദ് അറിയപ്പെടുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ താരം ബാറ്റ് കൊണ്ടും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്താറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com