''സമനില പിടിക്കാന്‍ 4.5 മണിക്കൂര്‍ ബാറ്റ് ചെയ്യണമെന്ന് ധോനി പറഞ്ഞു, എന്നെ പോലൊരാളോട് അങ്ങനെ പറയുമെന്ന് വിശ്വസിക്കാനായില്ല''

'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 4.5 മണിക്കൂര്‍ ബാറ്റ് ചെയ്യണം എന്ന് ധോനി പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്ത വിധം ഞാന്‍ ധോനിയെ നോക്കി'
''സമനില പിടിക്കാന്‍ 4.5 മണിക്കൂര്‍ ബാറ്റ് ചെയ്യണമെന്ന് ധോനി പറഞ്ഞു, എന്നെ പോലൊരാളോട് അങ്ങനെ പറയുമെന്ന് വിശ്വസിക്കാനായില്ല''

മുംബൈ: ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ നിമിഷങ്ങള്‍ പങ്കുവെച്ച് സ്റ്റുവര്‍ട്ട് ബിന്നി. 4.5 മണിക്കൂര്‍ നിനക്ക് ക്രീസില്‍ നില്‍ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ധോനി പറഞ്ഞതായി സ്റ്റുവര്‍ട്ട് ബിന്നി പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 4.5 മണിക്കൂര്‍ ബാറ്റ് ചെയ്യണം എന്ന് ധോനി പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്ത വിധം ഞാന്‍ ധോനിയെ നോക്കി. അങ്ങനെയൊന്ന് ധോനി എന്നോട് പറയുമെന്ന് ഞാന്‍ കരുതിയില്ല. 8-9 വര്‍ഷത്തെ ഡൊമസ്റ്റിക് ക്രിക്കറ്റിലെ അനുഭവ സമ്പത്താണ് അരങ്ങേറ്റ ടെസ്റ്റില്‍ എന്നെ തുണച്ചത്. 

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടാനായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാലന്ന് അത് സാധിച്ചില്ല. ആ 78 റണ്‍സ് ഇന്നിങ്‌സ് ഞാന്‍ മറക്കില്ല. ധോനിയില്‍ നിന്നാണ് എനിക്ക് ടെസ്റ്റ് ക്യാപ് ലഭിച്ചതെന്നും സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു. 

2014ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് സ്റ്റുവര്‍ട്ട് ബിന്നി അരങ്ങേറ്റം കുറിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഓള്‍റൗണ്ടറുടെ 78 റണ്‍സ് പിറന്ന ഇന്നിങ്‌സ് ആണ് സമനില പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റും 14 ഏകദിനവും മൂന്ന് ട്വന്റി20യുമാണ് സ്റ്റുവര്‍ട്ട് ബിന്നി കളിച്ചത്. ബംഗ്ലാദേശിനെതിരെ 2014ല്‍ ധാക്കയിലെ 4.4 ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി സ്റ്റുവര്‍ട്ട് ബിന്നി ഹീറോയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com