‘അയൽക്കാരുടേയും പണം ഞാൻ അടയ്ക്കണോ‘- കറണ്ട് ബില്ലിൽ ‘ഷോക്കടിച്ച്‘ ഹർഭജൻ 

‘അയൽക്കാരുടേയും പണം ഞാൻ അടയ്ക്കണോ‘- കറണ്ട് ബില്ലിൽ ‘ഷോക്കടിച്ച്‘ ഹർഭജൻ 
‘അയൽക്കാരുടേയും പണം ഞാൻ അടയ്ക്കണോ‘- കറണ്ട് ബില്ലിൽ ‘ഷോക്കടിച്ച്‘ ഹർഭജൻ 

മുംബൈ: വൈദ്യുതി ബിൽ കണ്ട് മലയാളികളിൽ മിക്കവരും ഞെട്ടിയിരുന്നു. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങിനും ‘ഷോക്കടി‘ച്ചിരിക്കുന്നു. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്തവണ തനിക്ക് ലഭിച്ച ബിൽ, അയൽക്കാരുടെ എല്ലാവരുടെയും ചേർത്തുള്ളതാണോയെന്നാണ് ഹർഭജൻ ചോദിക്കുന്നത്.

ഹർഭജന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി ഇത്തവണ അദ്ദേഹത്തിന് അയച്ചിരിക്കുന്ന ബില്ലിലെ തുക സത്യത്തിൽ ഞെട്ടിക്കുന്നതാണ്. 33,900 രൂപയാണ് ഹർഭജന്റെ വൈദ്യുതി ബിൽ. ഇത്, സാധാരണ താൻ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടുന്നു.

‘ഇത്തവണ അയൽക്കാരുടെ എല്ലാവരുടെയും ബിൽ ചേർത്താണോ എനിക്ക് അയച്ചിരിക്കുന്നതെന്ന’ അദ്ദേഹത്തിന്റെ ചോദ്യവും ഈ പശ്ചാത്തലത്തിലാണ്. ഈ വർഷം ഐപിഎൽ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സി അണിയാനുള്ള തയാറെടുപ്പിലാണ് ഹർഭജൻ സിങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com