'മനോഹരം ഈ സോളോ ഗോള്‍'- സന്‍ ഹ്യൂങ് മിന്നിന് ബിബിസി പുരസ്‌കാരം (വീഡിയോ)

'മനോഹരം, ഉജ്ജ്വലം ഈ സോളോ ഗോള്‍'- സന്‍ ഹ്യൂങ് മിന്നിന് ബിബിസി പുരസ്‌കാരം
'മനോഹരം ഈ സോളോ ഗോള്‍'- സന്‍ ഹ്യൂങ് മിന്നിന് ബിബിസി പുരസ്‌കാരം (വീഡിയോ)

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2019-20 സീസണിന് തിരശ്ശീല വീണു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ലീഗ് വൈകിയാണ് അവസാനിച്ചത്. ഇതിന് പിന്നാലെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മികച്ച ഗോളിനുള്ള ബിബിസി പുരസ്‌കാരവും പ്രഖ്യാപിച്ചു. ടോട്ടനം ഹോട്‌സ്പറിന്റെ ദക്ഷിണ കൊറിയന്‍ താരം സന്‍ ഹ്യൂങ് മിന്‍ നേടിയ സോളോ ഗോളിനാണ് ഇത്തവണത്തെ പുരസ്‌കാരം. 

ഹാരി വില്‍സന്‍, മുഹമ്മദ് സല, മാറ്റി ലോങ്‌സ്റ്റഫ്, കെവിന്‍ ഡി ബ്രുയ്ന്‍, സന്‍ ഹ്യൂങ് മിന്‍, അലിരെസ ജഹാന്‍ബക്ഷ്, ആന്റണി മാര്‍ഷ്യല്‍, ഫാബിഞ്ഞോ, റൗണ്‍ ജിമെനെസ്, കെവിന്‍ ഡി ബ്രുയ്ന്‍ എന്നീ പത്ത് പേരായിരുന്നു ആരാധകരുടെ വോട്ടെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്ത് താരങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ സന്‍ ഹ്യൂങ് മിന്‍, ആന്റണി മാര്‍ഷ്യല്‍, കെവിന്‍ ഡി ബ്രുയ്ന്‍ എന്നിവരാണ് എത്തിയത്. ഇതില്‍ നിന്നാണ് സനിനെ തിരഞ്ഞെടുത്തത്. 

ഗാരി ലിനേക്കര്‍, ഇയാന്‍ റൈറ്റ്, അലന്‍ ഷിയറര്‍ എന്നിവരാണ് മികച്ച ഗോള്‍ തിരഞ്ഞെടുത്തത്. മൂന്നില്‍ രണ്ട് പേര്‍ സന്‍ നേടിയ ഗോളിനെയാണ് പിന്തുണച്ചത്. ഇയാന്‍ റൈറ്റും അലന്‍ ഷിയററുമാണ് സനിനെ പിന്തുണച്ചത്. എന്നാല്‍ ഗാരി ലിനേക്കര്‍ വിയോജിച്ചു. 

കഴിഞ്ഞ ഡിസംബറില്‍ ബേണ്‍ലിക്കെതിരായ ടോട്ടനത്തിന്റെ പോരാട്ടത്തിലാണ് ദക്ഷിണ കൊറിയന്‍ താരം സോളോ ഗോള്‍ നേടിയത്. സ്വന്തം ടീമിന്റെ ബോക്‌സിന് തൊട്ടരികില്‍ വച്ച് കിട്ടിയ പന്തുമായി കുതിച്ച സന്‍ എതിര്‍ താരങ്ങളെ മുഴുവന്‍ വെട്ടിച്ച് നേടിയ ഗോള്‍ ഉജ്ജ്വലമായിരുന്നു. 

ഡി ബ്രുയ്‌ന്റെ ഗോള്‍ ന്യൂ കാസില്‍ യുനൈറ്റഡിനെതിരെയാണ്. ആന്റണി മാര്‍ഷ്യല്‍ വാട്‌ഫോര്‍ഡിനെതിരെ നേടിയ ഗോളാണ് മികച്ചതായി മാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com