അടുത്ത ധോനിയെ പ്രവചിച്ച് സുരേഷ് റെയ്‌ന, റിഷഭ് പന്ത് അല്ല!

'മുന്‍പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു'
അടുത്ത ധോനിയെ പ്രവചിച്ച് സുരേഷ് റെയ്‌ന, റിഷഭ് പന്ത് അല്ല!

ലഖ്‌നൗ: നായകത്വത്തിലെ ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോനിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്‌ന പറഞ്ഞു. 

മുന്‍പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന്‍ മുന്‍പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമിന് വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി കഴിഞ്ഞു...റെയ്‌ന പറയുന്നു. 

ക്യാപ്റ്റന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണ് എങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും. മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കളിക്കാരെ മോചിപ്പിക്കാനാവും. അക്കാര്യത്തില്‍ രോഹിത്തും ധോനിയുമാണ് ഏറ്റവും മികച്ചത്. 

രോഹിത്തിന്റെ പ്രഭാവലയം ആസ്വദിക്കുന്ന കളിക്കാരുണ്ട്. അതിലൂടെ അവര്‍ക്ക് പോസിറ്റീവ് ഫീല്‍ കണ്ടെത്താനാവുന്നു. ധോനിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. രോഹിത്ത് അവിടെയെല്ലാം മികച്ച് നിന്നിരുന്നു, റെയ്‌ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com