ധോനിയോ പോണ്ടിങ്ങോ? മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി

ധോനിയോ പോണ്ടിങ്ങോ? മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി

യുവക്കളടങ്ങിയ പുതിയ ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു ധോനി, ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അഫ്രീദി പറഞ്ഞു

ലാഹോര്‍: മികച്ച നായകന്‍ ധോനിയോ റിക്കി പോണ്ടിങ്ങോ? ഇന്ത്യന്‍ ആരാധകരെ കൗതുകത്തിലാക്കി ധോനിയുടെ പേരാണ് ഇവിടെ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി പറയുന്നത്. 

പോണ്ടിങ്ങിന് മുകളില്‍ ഞാന്‍ ധോനിയെ വിലയിരുത്തുന്നു. കാരണം യുവക്കളടങ്ങിയ പുതിയ ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു ധോനി, ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അഫ്രീദി പറഞ്ഞു. 

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഒരേയൊരു നായകനാണ് ധോനി. 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി. ധോനിയുടെ കീഴില്‍ 2010ല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും എത്തി. 

പോണ്ടിങ്ങിന് കീഴിലാവട്ടെ ഓസ്‌ട്രേലിയ രണ്ട് വട്ടം ംലോക കിരീടം ഉയര്‍ത്തി. 2003ലും 2007ലും. ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച നായകനും ധോനിയാണ്. ടെസ്റ്റിലും ട്വന്റി20യിലും ഏകദിനത്തിലുമായി 332 മത്സരങ്ങളില്‍ ധോനി ഇന്ത്യയെ നയിച്ചു. 178 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 120 തോല്‍വികള്‍ നേരിട്ടു. 6 സമനിലയും. 53.61 ആണ് ധോനിയുടെ വിജയ ശതമാനം. 

ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകന്മാരുടെ കൂട്ടത്തില്‍ പോണ്ടിങ്ങുമുണ്ട്. ഓസ്‌ട്രേലിയയെ നയിച്ച 324 മത്സരങ്ങളില്‍ 220 കളികളില്‍ ജയിച്ചപ്പോള്‍ തോറ്റത് 77 കളികള്‍ മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com