ഒരു സാധു മൃഗമായിരുന്നില്ലേ...ആ വികൃത ജന്തുക്കള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് സുനില്‍ ഛേത്രി, ലോഗോയിലെ കൊമ്പനെ അദൃശ്യനാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

'വയറ്റിലൊരു കുഞ്ഞുമായി വന്ന നിരുപദ്രവകാരിയായിരുന്നു അവള്‍. നിസഹായയാണ് അവള്‍ എന്നതാണ് അവരെ കൊണ്ട് ആ കൃത്യം ചെയ്യിച്ചത്'
ഒരു സാധു മൃഗമായിരുന്നില്ലേ...ആ വികൃത ജന്തുക്കള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് സുനില്‍ ഛേത്രി, ലോഗോയിലെ കൊമ്പനെ അദൃശ്യനാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

സ്‌ഫോടക വസ്തു നിറച്ച ഭക്ഷണം ഭക്ഷണം കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവിത്തില്‍ ഞെട്ടല്‍ പങ്കുവെച്ച് കായിക ലോകവും. ഈ കൃത്യം ചെയ്ത വികൃത ജന്തുക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി പറഞ്ഞു. 

വയറ്റിലൊരു കുഞ്ഞുമായി വന്ന നിരുപദ്രവകാരിയായിരുന്നു അവള്‍. നിസഹായയാണ് അവള്‍ എന്നതാണ് അവരെ കൊണ്ട് ആ കൃത്യം ചെയ്യിച്ചത്. അത് ചെയ്ത വികൃത ജന്തുക്കള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതിയോട് നമ്മള്‍ വീണ്ടും വീണ്ടും തോല്‍ക്കുകയാണ്. മനുഷ്യ ഗണത്തിന്റെ വളര്‍ച്ചയാണ് ഈ കാണുന്നതെന്നും സുനില്‍ ഛേത്രി പറഞ്ഞു. 

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സും സംഭവത്തില്‍ അപലപിച്ച് എത്തി. തങ്ങളുടെ ലോഗോയിലെ കൊമ്പന്റെ ചിത്രം അവ്യക്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് എത്തിയത്. ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരതയെ കുറിച്ചറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. നമ്മള്‍ പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റേയും വിശ്വസ്തതയുടേയും പ്രതീകമായി കാണുന്ന ആന നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാല്‍ ഈ പ്രവര്‍ത്തിയെ നമ്മളെല്ലാവരും അപലപിക്കേണ്ടതുണ്ട്...ബ്ലാസ്റ്റേഴ്‌സിന്റെ കുറിപ്പില്‍ പറയുന്നു. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി എത്തിയിരുന്നു. മെയ് 27നാണ് 15 വയസ് പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. വായ തകര്‍ന്ന നിലയില്‍ മെയ് 25നാണ് ആനയെ കണ്ടെത്തിയത്. എന്നാല്‍ അതിനും ഒരാഴ്ച മുന്‍പ് ആനയ്ക്ക് പരിക്കേറ്റതായി ഫോറസ്റ്റ് സര്‍ജന്‍ പറയുന്നു. കണ്ടെത്തുമ്പോള്‍ വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com