ഇത് ഏത് ടൂര്‍ണമെന്റിലെ ധോനിയും ആന്‍ഡേഴ്‌സനും? ഐസിസിയുടെ ചോദ്യത്തില്‍ തല പുകഞ്ഞ് ആരാധകര്‍

നീളന്‍ മുടിയുള്ള ധോനിയെയാണ് ഫോട്ടോയില്‍ കാണുന്നത്. 2007 ട്വന്റി20 ലോകകപ്പിന് ശേഷമാണ് ധോനി നീളന്‍ മുടി മുറിക്കുന്നത്
ഇത് ഏത് ടൂര്‍ണമെന്റിലെ ധോനിയും ആന്‍ഡേഴ്‌സനും? ഐസിസിയുടെ ചോദ്യത്തില്‍ തല പുകഞ്ഞ് ആരാധകര്‍

രാധകരോട് ഒരു ചോദ്യവുമായാണ് ഐസിസി എത്തുന്നത്. ധോനിയുടേയും ആന്‍ഡേഴ്‌സന്റേയും ഫോട്ടോകള്‍ മുന്‍പില്‍ വെച്ച് ഇത് ഏത് ടൂര്‍ണമെന്റിന് ഇടയിലെ ചിത്രങ്ങളാണ് എന്നാണ് ഐസിസിയുടെ ചോദ്യം. 

നീളന്‍ മുടിയുള്ള ധോനിയെയാണ് ഫോട്ടോയില്‍ കാണുന്നത്. 2007 ട്വന്റി20 ലോകകപ്പിന് ശേഷമാണ് ധോനി നീളന്‍ മുടി മുറിക്കുന്നത്. അതുകൊണ്ട് 2007ന് ശേഷമുള്ളതല്ല ഈ ഫോട്ടോകളെന്ന് വ്യക്തം. ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും ആരാധകര്‍ വിടാന്‍ തയ്യാറല്ല. 

2006 ചാമ്പ്യന്‍സ് ട്രോഫി, 2007 ഏകദിന ലോകകപ്പ്, 2007 ട്വന്റി20 ലോകകപ്പ്, 2006-07ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനം, 2009 ചാമ്പ്യന്‍സ് ട്രോഫി...എന്നിങ്ങനെ പോവുന്നു ആരാധകര്‍ നല്‍കിയ മറുപടികള്‍. 2006ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഹെഡ്‌ഷോട്ടുകളാണ് യഥാര്‍ഥത്തില്‍ ഇവ. 

ധോനിയുടെ ചുരുളന്‍ മുടിയുടെ ഓര്‍മകളിലേക്ക് ആരാധകരെ വീണ്ടും കൊണ്ടുപോകാന്‍ ഐസിസിക്ക് ഈ ഫോട്ടോയിലൂടെ കഴിഞ്ഞു. അടുത്തിടെ ധോനിയുടെ നീളന്‍ മുടിയെ കുറിച്ച് സാക്ഷിയും ഓര്‍മിപ്പിച്ചിരുന്നു. ധോനി നീളന്‍ മുടി മുറിച്ചതിന് ശേഷമാണ് പ്രണയത്തിലായത് എന്നും, അല്ലായിരുന്നെങ്കില്‍ ധോനിയുടെ മുഖത്ത് പോലും നോക്കില്ലായിരുന്നു എന്നുമാണ് സാക്ഷി പറഞ്ഞത്. നീളന്‍ മുടി ധോനിക്ക് ചേരില്ലെന്നും സാക്ഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com