ധോനിക്ക് മുന്‍പിലേക്ക് ഇനി വരാന്‍ ഇടവരാതിരിക്കട്ടേ, ഇതൊന്നും മറന്നു കളയുന്ന ആളല്ല; സ്റ്റോക്ക്‌സിന് ശ്രീശാന്തിന്റെ മുന്നറിയിപ്പ് 

ധോനിക്കെതിരായ പരാമര്‍ശത്തിന് തക്ക മറുപടി നല്‍കുന്നതിന് സ്റ്റോക്ക്‌സിനെതിരെ പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു
ധോനിക്ക് മുന്‍പിലേക്ക് ഇനി വരാന്‍ ഇടവരാതിരിക്കട്ടേ, ഇതൊന്നും മറന്നു കളയുന്ന ആളല്ല; സ്റ്റോക്ക്‌സിന് ശ്രീശാന്തിന്റെ മുന്നറിയിപ്പ് 

കൊച്ചി: ധോനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബെന്‍ സ്റ്റോക്ക്‌സിന് എസ് ശ്രീശാന്തിന്റെ മുന്നറിയിപ്പ്. ഇനി സ്റ്റോക്ക്‌സ് ധോനിക്ക് മുന്‍പില്‍ പെടാതിരിക്കട്ടേ എന്നാണ് ശ്രീശാന്ത് പറയുന്നത്. 

ഇന്‍സ്റ്റാ ലൈവിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഭാവിയില്‍ ധോനിക്കെതിരെ ഒരു മത്സരത്തിന് സ്‌റ്റോക്ക്‌സിന് ഇറങ്ങേണ്ടതായി വരാതിരിക്കട്ടേ. കാരണം ഇതുപോലുള്ള കാര്യങ്ങള്‍ മറന്നു കളയുന്ന ആളല്ല ധോനി, ശ്രീശാന്ത് പറഞ്ഞു. ദി ഫയര്‍ എന്ന തന്റെ പുസ്തകത്തിലാണ് ധോനിക്കെതിരേയും ഇന്ത്യന്‍ ടീമിനെതിരേയും സ്‌റ്റോക്ക്‌സിന്റെ പരാമര്‍ശമുള്ളത്. 

സ്റ്റോക്ക്‌സ് മികച്ച ഓള്‍ റൗണ്ടര്‍ ആയിരിക്കും. എന്നാല്‍ ധോനിയെ പുറത്താക്കാന്‍ സ്റ്റോക്ക്‌സിന് സാധിച്ചിട്ടില്ല. ധോനിക്കെതിരായ പരാമര്‍ശത്തിന് തക്ക മറുപടി നല്‍കുന്നതിന് സ്റ്റോക്ക്‌സിനെതിരെ പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. 

ഞാന്‍ കളിക്കാതിരുന്ന കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയിലാണ് സ്റ്റോക്ക്‌സ് കളിക്കുന്നത്. നിനക്കെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ധോനിയെ കുറിച്ച് പറഞ്ഞതിന് മറുപടി നല്‍കാന്‍ മാത്രമാണ് അത്. സ്റ്റോക്ക്‌സിന് ഞാന്‍ എല്ലാ ആശംസയും നേരുന്നു. ഐപിഎല്ലിലോ, ഇംഗ്ലണ്ടിനായി കളിക്കുമ്പോഴോ ധോനിക്ക് മുന്‍പില്‍ ഭാവിയില്‍ സ്റ്റോക്ക്‌സ് വരാതിരിക്കട്ടേ. ഇപ്പോള്‍ സ്‌റ്റോക്ക്‌സിന് വലിയ തുക ലഭിക്കുന്നുണ്ടാവും. പക്ഷേ ധോനിക്കെതിരെ പന്തെറിയാന്‍ വന്നാല്‍ എല്ലായിടത്തേക്കും അടിച്ചു പറത്തും. സ്റ്റോക്ക്‌സ് മികച്ച ഓള്‍ റൗണ്ടറായിരിക്കും, എന്നാല്‍ ധോനിയെ പുറത്താക്കാനാവില്ല. 

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയല്ല ധോനിയും ജാദവുമെല്ലാം കളിച്ചതെന്നാണ് ദി ഫയറില്‍ സ്റ്റോക്ക്‌സ് എഴുതുന്നത്. 11 ഓവറില്‍ 112 റണ്‍സ് ജയിക്കാന്‍ വേണ്ട ഘട്ടത്തിലും ടീമിനെ ജയിപ്പിക്കാനുള്ള ശ്രകമം ധോനിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com