''ധോനി ക്യാപ്റ്റന്‍ കൂളാണ്, എന്നല്‍ ഗംഭീര്‍ ടീമിന് വേണ്ടി മരിച്ച് വീഴാനും തയ്യാറുള്ള നായകന്‍''

തന്റെ കളിക്കാര്‍ക്ക് വേണ്ടി വെടിയുണ്ടകള്‍ നേരിടാന്‍ വരെ തയ്യാറാവുന്ന നായകനാണ് ഗംഭീര്‍ എന്നാണ് ജോയ് ഭട്ടാചാര്യയുടെ വാക്കുകള്‍
''ധോനി ക്യാപ്റ്റന്‍ കൂളാണ്, എന്നല്‍ ഗംഭീര്‍ ടീമിന് വേണ്ടി മരിച്ച് വീഴാനും തയ്യാറുള്ള നായകന്‍''

കൊല്‍ക്കത്ത: നേട്ടങ്ങള്‍ ഒരുപാട് നായകനായി നിന്ന് ധോനി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താന്‍ ഗൗതം ഗംഭീര്‍ എന്ന ക്യാപ്റ്റന്റെ ആരാധകനാണെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ പറയുന്നത്. തന്റെ കളിക്കാര്‍ക്ക് വേണ്ടി വെടിയുണ്ടകള്‍ നേരിടാന്‍ വരെ തയ്യാറാവുന്ന നായകനാണ് ഗംഭീര്‍ എന്നാണ് ജോയ് ഭട്ടാചാര്യയുടെ വാക്കുകള്‍.

ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടം എന്നിങ്ങനെ മൂന്നും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോനി...ഐപിഎല്ലിലേക്ക് എത്തുമ്പോഴും നേട്ടങ്ങള്‍ ഒരുപാടുണ്ട് ധോനിയെന്ന നായകന്. ഗംഭീറിലേക്ക് വരികയാണെങ്കില്‍ ദേശീയ ടീമിനെ ആറ് തവണയാണ് ഗംഭീര്‍ നയിച്ചത്. ആറ് വട്ടവും ഇന്ത്യ ജയം പിടിച്ചു. ഐപിഎല്ലില്‍ രണ്ട് വട്ടം കൊല്‍ക്കത്തയെ ഗംഭീര്‍ കിരീടത്തിലേക്കും എത്തിച്ചു. 

ധോനി മിസ്റ്റര്‍ കൂള്‍ ആണ്. ഗംഭീറിന് ഒരിക്കലും അങ്ങനെ കൂളാവാന്‍ സാധിക്കില്ല. മത്സരഫലം നോക്കാതെ ചില്‍ഡ് ക്രിക്കറ്റാണ് ധോനി കളിക്കുന്നത്. വന്ന് ക്രിക്കറ്റ് കളിക്കുന്നു, അത്രമാത്രം എന്ന് പറയാം. ശാന്തമായി നിന്ന് ധോനി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നു എന്ന് പറയാം, ഭട്ടാചാര്യ പറയുന്നു...

ഗംഭീറിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ഒറ്റക്കാണെന്ന് നമുക്ക് തോന്നില്ല. കൊല്‍ക്കത്തക്ക് വേണ്ടി ഗംഭീര്‍ അതാണ് ചെയ്തത്. എല്ലാ അഭിനിവേഷവും ഗംഭീറിലുണ്ട്. ചെന്നൈക്ക് ഇണങ്ങിയത് ധോനിയുടെ കൂള്‍നസ് ആണെങ്കില്‍ ഇവിടെ ഗംഭീറിന്റെ സമീപനമാണ് കൊല്‍ക്കത്തക്ക് ഇണങ്ങിയത്. വിജയിച്ച ടീമുകള്‍ക്ക് പിന്നിലെ രഹസ്യം അതാണ്. ക്യാപ്റ്റന്റെ വ്യക്തിത്വത്തിന് ഒത്ത് ഇണങ്ങുന്നതാണ് വിജയിച്ച ടീമുകളുടെ രഹസ്യം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com