'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍

'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍
'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍

ലാഹോര്‍: വ്യജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകളാണ് തന്നെ കുറിച്ച് പ്രചരിക്കുന്നതെന്ന് പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍. ഒരു കാര്‍ അപകടത്തില്‍ മുഹമ്മദ് ഇര്‍ഫാന്‍ മരിച്ചതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മുഹമ്മദ് ഇർഫാൻ മറുപടിയുമായി രം​ഗത്തെത്തിയത്.

'കാര്‍ അപകടത്തില്‍ ഞാന്‍ മരിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചാരണങ്ങള്‍ കണ്ടു. വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകളാണിത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കുടുംബത്തിലുള്ളവര്‍ക്കും എന്റെ സുഹൃത്തുക്കളിലും ഉണ്ടാക്കിയ വേദന വാക്കുകള്‍ക്ക് അപ്പുറമാണ്. വാര്‍ത്തകള്‍ പ്രചരിച്ച ശേഷം എന്റെ ഫോണിലേക്ക് തുരുതുരെ വിളികള്‍ വരുന്നുണ്ട്. ദയവായി ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുത്. അത് ചെയ്യുന്നവര്‍ അക്കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. എനിക്ക് ഒരപകടവും സംഭവിച്ചിട്ടില്ല. ഞാനടക്കം കുടുംബത്തിലെ എല്ലാവരും സുഖമായി ഇരിക്കുന്നു'- ട്വിറ്ററിലിട്ട കുറിപ്പിലൂടെ താരം വ്യക്തമാക്കി. 

38 വയസുള്ള മുഹമ്മദ് ഇര്‍ഫാന്‍ പാകിസ്ഥാന് വേണ്ടി നാല് ടെസ്റ്റുകളും 60 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ച താരമാണ്. മൂന്ന് ഫോര്‍മാറ്റിലുമായി 109 വിക്കറ്റുകളും താരം സ്വന്തമാക്കി. 

അതിനിടെ പാകിസ്ഥാന്റെ ഭിന്നശേഷി ക്രിക്കറ്റ് താരമായ മുഹമ്മദ് ഇര്‍ഫാന്‍ വയറ്റിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ മരണ വര്‍ത്ത തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com