ഞങ്ങള്‍ക്ക് പ്രയാസം നേരിടില്ലെന്ന് ബിസിസിഐ ഉറപ്പ് നല്‍കണം, അതല്ലെങ്കില്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍

ഞങ്ങള്‍ക്ക് പ്രയാസം നേരിടില്ലെന്ന് ബിസിസിഐ ഉറപ്പ് നല്‍കണം, അതല്ലെങ്കില്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍

പാക് കളിക്കാരുടേയും അധികൃതരുടേയും സുരക്ഷ സംബന്ധിച്ച് ഇന്ത്യ എല്ലാ ഉറപ്പും നല്‍കിയാല്‍ പാക് ടീം കളിക്കാനായി ഇന്ത്യയിലേക്ക് പോവും

ലാഹോര്‍: ഇന്ത്യ വേദിയാവുന്ന രണ്ട് ലോകകപ്പുകളിലും പാകിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ഉറപ്പ് ബിസിസിഐ നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2021 ട്വന്റി20 ലോകകപ്പിലും, 2023 ഏകദിന ലോകകപ്പിലും ഇന്ത്യയില്‍ കളിക്കാനെത്തുമ്പോള്‍ പാകിസ്ഥാന് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും നേരിടില്ലെന്ന് ബിസിസിഐ ഉറപ്പ് നല്‍കണം എന്ന് പിസിബി പറഞ്ഞു. 

ഇന്ത്യയിലേക്കുള്ള വിസ, ഇന്ത്യയില്‍ കളിക്കാനുള്ള അനുമതി എന്നിവയില്‍ ബിസിസിഐ ഉറപ്പ് നല്‍കണം എന്ന ആവശ്യം ഐസിസിക്ക് മുന്‍പില്‍ വെച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ വസീം ഖാന്‍ പറഞ്ഞു. പാക് കളിക്കാരുടേയും അധികൃതരുടേയും സുരക്ഷ സംബന്ധിച്ച് ഇന്ത്യ എല്ലാ ഉറപ്പും നല്‍കിയാല്‍ പാക് ടീം കളിക്കാനായി ഇന്ത്യയിലേക്ക് പോവും. 

2021 ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തണമോ, ഓസ്‌ട്രേലിയയില്‍ നടത്തണമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2021 ട്വന്റി20 ലോകകപ്പിനുള്ള ആതിഥേയത്വ അവകാശം ഇന്ത്യ നേരത്തെ സ്വന്തമാക്കിയതാണെന്ന് വസീം ഖാന്‍ ചൂണ്ടിക്കാണിച്ചു. നിലവിലെ സാഹചര്യത്തില്‍ 2022ല്‍ 2020ലെ ട്വന്റി20 ലോകകപ്പ് നടത്താനുള്ള വഴി തെളിയുന്നുണ്ടെന്നും വസീം ഖാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com