വിക്കറ്റിന് പിന്നിലെ ധോനി സ്‌റ്റൈല്‍; എന്നില്‍ ധോനിയെ കാണാമെന്ന വിലയിരുത്തല്‍ സന്തോഷിപ്പിക്കുന്നതായി താനിയ

സോഫിയ ഡെവൈനിന്റെ സ്റ്റംപിങ്ങിലെ അന്നത്തെ എന്റെ സ്റ്റംപിങ്ങാണ് ഏറെ പ്രശംസ നേടിത്തന്നത്
വിക്കറ്റിന് പിന്നിലെ ധോനി സ്‌റ്റൈല്‍; എന്നില്‍ ധോനിയെ കാണാമെന്ന വിലയിരുത്തല്‍ സന്തോഷിപ്പിക്കുന്നതായി താനിയ

മുംബൈ: വിക്കറ്റ് കീപ്പിങ്ങിലെ ധോനിയുടെ മികവ് തന്നില്‍ കാണാമെന്ന വിലയിരുത്തലുകള്‍ സന്തോഷിപ്പിക്കാറുണ്ടെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം താനിയ ഭാട്ടിയ. കഴിഞ്ഞ വര്‍ഷത്തെ വനിതാ ഐപിഎല്ലിലെ തന്റെ സ്റ്റംപിങ് കണ്ട് പലരും ധോനിയെ അവിടെ കണ്ടു എന്ന് പറഞ്ഞ് പ്രശംസിച്ചതായി താനിയ പറയുന്നു. 

സോഫിയ ഡെവൈനിന്റെ സ്റ്റംപിങ്ങിലെ അന്നത്തെ എന്റെ സ്റ്റംപിങ്ങാണ് ഏറെ പ്രശംസ നേടിത്തന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളില്‍ ഒന്നുമാണ് അത്. ഈ സ്റ്റംപിങ്ങിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു സുഹൃത്ത് എനിക്ക് അയച്ച് തന്നു, ഇത് ധോനി സ്‌റ്റൈല്‍ ആണെന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്...

ഞാന്‍ എന്നെ ധോനിയുമായി താരതമ്യപ്പെടുത്തുകയല്ല. പക്ഷേ ധോനിയെ എന്നില്‍ കാണാമെന്ന വിലയിരുത്തലുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ അതെനിക്ക് പ്രചോദനമാവുന്നു. ധോനിയുടെ കണ്ണും കയ്യും തമ്മിലുള്ള കോര്‍ഡിനേഷന്റെ ആരാധികയാണ് താനെന്നും താനിയ പറഞ്ഞു. 

ആദം ഗില്‍ക്രിസ്റ്റിനെ റോള്‍ മോഡലാക്കിയാണ് ഞാന്‍ വളര്‍ന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുകയായിരുന്നു ആ സമയം ഗില്‍ക്രിസ്റ്റ്. പരിശീലനത്തിന് ഇടയില്‍ അന്ന് എന്നോട് വന്ന് സംസാരിക്കാന്‍ ധോനി തയ്യാറായി, താനിയ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com