'ഒന്നാം സ്ഥാനത്തിനായി ദാഹിക്കുന്നവരാണ് ധോനിയും കോഹ് ലിയും രോഹിത്തും, അതിന് വേണ്ടി അവര്‍ സ്ഥിരത കണ്ടെത്തും'

'നിന്റെ ചിന്താഗതിയും മറ്റെല്ലാ ഘടകങ്ങളും നല്ലതാണ്. ആ ലെവലില്‍ സ്ഥിരത കണ്ടെത്താന്‍ സാധിക്കുക എന്നതാണ് വേണ്ടത്'
'ഒന്നാം സ്ഥാനത്തിനായി ദാഹിക്കുന്നവരാണ് ധോനിയും കോഹ് ലിയും രോഹിത്തും, അതിന് വേണ്ടി അവര്‍ സ്ഥിരത കണ്ടെത്തും'


ധോനി, കോഹ്‌ലി, രോഹിത് എന്നിവരുടെ വിജയത്തിന് പിന്നിലെ കാരണം പറയുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഏറ്റവും മികച്ചതാവണം, ഒന്നാമനാവണം എന്ന ചിന്തയാണ് അവരെ സ്ഥിരത കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് ഹര്‍ദിക് പറഞ്ഞു. 

നിങ്ങളുടെ മികവിന് പിന്നിലെ കാരണം എന്താണെന്ന് ഞാന്‍ കഴിഞ്ഞ ദിവസം കോഹ്‌ലിയോട് ചോദിച്ചു. നിന്റെ ചിന്താഗതിയും മറ്റെല്ലാ ഘടകങ്ങളും നല്ലതാണ്. ആ ലെവലില്‍ സ്ഥിരത കണ്ടെത്താന്‍ സാധിക്കുക എന്നതാണ് വേണ്ടത്....കോഹ് ലി എന്നോട് പറഞ്ഞു. 

ഒന്നാം സ്ഥാനത്തേക്കെത്താന്‍ വലിയ അഭിനിവേശം വേണം. മറ്റാരേയും തള്ളി മാറ്റിയല്ല അത്. പകരം നിന്റെ കഠിനാധ്വാനത്തിലൂടെ കഴിയണം. ഒന്നാമത് എത്താനുള്ള യോഗ്യത നിനക്കുണ്ടാവണമെന്നും കോഹ് ലി പറഞ്ഞു. ഈ നിലയിലേക്ക് എത്തുമ്പോള്‍ എനിക്ക് മനസിലാവും എങ്ങനെയാണ് കോഹ് ലി ഇങ്ങനെ സ്ഥിരത കണ്ടെത്തുന്നത് എന്ന്...

രണ്ടാം സ്ഥാനക്കാരാവാന്‍ ധോനിക്കും രോഹിത്തിനുമൊന്നും താത്പര്യമില്ല. എന്നാല്‍ രണ്ടാം സ്ഥാനക്കാരായാല്‍ അവര്‍ക്ക് അതില്‍ ഒരു പ്രശ്‌നവും ഇല്ല. അവര്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ വീണ്ടും ജോലി തുടങ്ങും. ജീവിതത്തില്‍ നമ്മള്‍ നമ്മളോട് തന്നെയാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത് എന്നും ഹര്‍ദിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com