ക്രിക്കറ്റില്‍ ധോനിയേയും കോഹ്‌ലിയേയും വെല്ലാന്‍ മറ്റാരുമില്ല, എന്നാല്‍ പഠനത്തിലോ? പത്തിലും പ്ലസ് ടുവിലും ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക്

ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലേ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കളിയിലും, പഠനത്തിലും ഒരേപോലെ മികവ് കാണിച്ചു
ക്രിക്കറ്റില്‍ ധോനിയേയും കോഹ്‌ലിയേയും വെല്ലാന്‍ മറ്റാരുമില്ല, എന്നാല്‍ പഠനത്തിലോ? പത്തിലും പ്ലസ് ടുവിലും ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക്

ളിയും പഠിത്തവും ഒരുമിച്ച് പോവുക എന്നത് അപൂര്‍വമാണ്. കളിയിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുമ്പോള്‍ പഠനത്തില്‍ അതിന്റെ പോരായ്മകള്‍ വരുന്നത് സ്വാഭാവികമാണ്. പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും വീണ്ടുമെഴുതാന്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തയ്യാറായില്ല. ആ സമയം ഇന്ത്യക്ക് വേണ്ടി കളിക്കുകയായിരുന്നു സച്ചിന്‍...

എന്നാല്‍ ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലേ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കളിയിലും, പഠനത്തിലും ഒരേപോലെ മികവ് കാണിച്ചു. 2018ല്‍ വീരേന്ദര്‍ സെവാഗിന്റെ സ്‌കൂളില്‍ സന്ദര്‍ശനം നടത്തവെ പത്താം ക്ലാസിലും, പ്ലസ് ടുവിലും തനിക്ക് ലഭിച്ച മാര്‍ക്ക് ധോനി വെളിപ്പെടുത്തിയിരുന്നു. 

പ്ലസ് ടുവില്‍ 56 ശതമാനം മാര്‍ക്കും, പത്താം ക്ലാസില്‍ 66 ശതമാനം മാര്‍ക്കുമാണ് ധോനി നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും പഠനത്തില്‍ വലിയ കേമനായിരുന്നില്ല. കണക്ക് എന്ന വിഷയത്തെ എത്രമാത്രം വെറുത്തിരുന്നു എന്ന് കോഹ് ലി ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. 

കണക്കില്‍ നൂറില്‍ അല്ലേ മാര്‍ക്ക്. എനിക്ക് മൂന്ന് മാര്‍ക്കാണ് ലഭിച്ചിരുന്നത്. അത്രയും മോശമായിരുന്നു ഞാന്‍. കണക്ക് പഠിക്കാന്‍ എങ്ങനെയാണ് ആളുകള്‍ക്ക് താത്പര്യം വരുന്നത് എന്ന് തനിക്ക് അറിയില്ലെന്നും കോഹ് ലി പറഞ്ഞു. ഈ കണക്കിലെ ഫോര്‍മുലകളൊന്നും എന്റെ ജീവിതത്തില്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല...കോഹ് ലി പറഞ്ഞു. 

പത്താം ക്ലാസ് പാസ് ആവണം എന്ന് മാത്രമാണ് എനിക്കുണ്ടായത്. കാരണം അതിന് ശേഷം നമുക്ക് തീരുമാനിക്കാം കണക്ക് പഠിക്കണോ വേണ്ടയോ എന്നത്. ആ കാരണം കൊണ്ടാണ് ഞാന്‍ പത്താം ക്ലാസ് പാസാവാന്‍ ശ്രമിച്ചത്. ആ പരീക്ഷ പാസാവാന്‍ എടുത്ത ശ്രമത്തിന്റെ പകുതി ഞാന്‍ ക്രിക്കറ്റിലെടുക്കുന്നില്ലെന്നും 2019ല്‍ കോഹ്‌ലി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com