കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്
കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്. കോവിഡ് 19ന് തുടര്‍ന്ന് ലോകം നിശ്ചലമായ സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ടിക് ടോക്കില്‍ തകര്‍ക്കുകയായിരുന്നു വാര്‍ണര്‍. 

തന്റെ മകളുടെ ആവശ്യത്തെ തുടര്‍ന്നാണ് വാര്‍ണര്‍ ടിക് ടോക്കിലെത്തിയത്. പിന്നാലെ ഡാന്‍സും മറ്റ് കളികളുമെല്ലാമായി വാര്‍ണറും കുടുംബവും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി. ആളുകളുടെ മുഖത്ത് ചിരി വിടര്‍ത്തുകയാണ് ഇതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് വാര്‍ണര്‍ ഇതിന് വിശദീകരണമായി പറഞ്ഞത്. 

കോഹ് ലിയെ ടിക് ടോക്കിലേക്ക് വാര്‍ണര്‍ ക്ഷണിച്ചിരുന്നു. വാര്‍ണര്‍ ടിക് ടോക്കില്‍ കളം പിടിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനും ഇവിടേക്കെത്തി. ബോളിവുഡ്, ടോളിവുഡ് പാട്ടുകള്‍ക്കൊപ്പവം ചുവടുവെച്ചും, ബാഹുബലിയിലേത് ഉള്‍പ്പെടെ സംഭാഷണങ്ങള്‍ പറഞ്ഞും അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വാര്‍ണര്‍ കയ്യടി നേടിയെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com