'ഞാന്‍ തിരിച്ചു വരും', ചെപ്പോക്കിനോട് വിടപറയവെ ധോനി; ആശങ്കയില്‍ ആരാധകര്‍

ഇത് നിങ്ങളുടെ വീടായി മാറി കഴിഞ്ഞു സര്‍ എന്ന മറുപടിയാണ് ധോനിക്കവിടെ തിരികെ ലഭിക്കുന്നത്
'ഞാന്‍ തിരിച്ചു വരും', ചെപ്പോക്കിനോട് വിടപറയവെ ധോനി; ആശങ്കയില്‍ ആരാധകര്‍

ട്ട് മാസത്തെ ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയതായിരുന്നു ധോനി. നെറ്റ്‌സില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ ഉതിര്‍ത്ത് ആരാധകരെ ത്രില്ലടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചെന്നൈയോട് വിടപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍.

കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ മാറ്റി വെച്ചതോടെ ധോനി ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തോട് തത്കാലത്തേക്ക് വിടപറഞ്ഞു. സീസണ്‍ ആരംഭിക്കുന്നത് നീട്ടിവെച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലന ക്യാപും ഉപേക്ഷിച്ചു.

ധോനി, സുരേഷ് റെയ്‌ന, റായിഡു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചെപ്പോക്കില്‍ പരിശീലനം നടത്തി വരികയായിരുന്നു. ഇവരെല്ലാം തിരികെ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ചെപ്പോക്കില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പ്, ഞാന്‍ തിരികെ വരും എന്ന് പറയുന്ന ധോനിയുടെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെക്കുന്നു. ഇത് നിങ്ങളുടെ വീടായി മാറി കഴിഞ്ഞു സര്‍ എന്ന മറുപടിയാണ് ധോനിക്കവിടെ തിരികെ ലഭിക്കുന്നത്.എന്നാല്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ധോനിയെ ചെപ്പോക്കില്‍ വീണ്ടും കാണാന്‍ സാധിക്കില്ലല്ലോ എന്ന ആശങ്കയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com