മുഷ്താഖ് അലി ട്രോഫിയാവരുത് ഐപിഎല്‍; വിവാദ പരാമര്‍ശത്തില്‍ ബിസിസിഐക്കെതിരെ ഗാവസ്‌കര്‍ 

'ഐപിഎല്ലിന്റെ ക്വാളിറ്റി ബിസിസിഐക്ക് ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റ് അല്ല വേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം'
മുഷ്താഖ് അലി ട്രോഫിയാവരുത് ഐപിഎല്‍; വിവാദ പരാമര്‍ശത്തില്‍ ബിസിസിഐക്കെതിരെ ഗാവസ്‌കര്‍ 

യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനെ വിലകുറച്ച് സംസാരിച്ച ബിസിസിഐ വക്താവിനെതിരെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. നമുക്ക് ഐപിഎല്‍ ആണ് വേണ്ടത്, സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് അല്ലെന്ന ബിസിസിഐ ഉന്നതന്റെ വാക്കുകളാണ് ഗാവസ്‌കറെ പ്രകോപിപ്പിച്ചത്. 

ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല. ഐപിഎല്ലിന്റെ ക്വാളിറ്റി ബിസിസിഐക്ക് ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റ് അല്ല വേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം. 

പരാമര്‍ശം ഏത് താരത്തിന്റെ പേരിലാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത് ആ താരത്തെ അധിക്ഷേപിക്കുന്നതാണ്. സയിദ് മുഷ്താഖ് അലി ട്രോഫിയുടേത് മോശം നിലവാരമാണെങ്കില്‍ എന്തിനാണ് അത് നടത്തുന്നതെന്നും ഗാവസ്‌കര്‍ ചോദിക്കുന്നു. 

രാജ്യാന്തര കളിക്കാര്‍ ഇല്ലാത്തതിനാല്‍ അല്ല സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ഇങ്ങനെയായത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇല്ലാത്തതിനാലാണ്. ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ ബിസിസിഐ ഇതും പരിഗണിക്കണമെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com