തുർക്കിയുടെ ലോകകപ്പ് ഹീറോ റുസ്റ്റു റെക്ബറിന് കോവിഡ് 19

താരത്തിന്റെ പരിശോധനാഫലങ്ങൾ പോസിറ്റീവ് എന്ന് തെളിഞ്ഞു
തുർക്കിയുടെ ലോകകപ്പ് ഹീറോ റുസ്റ്റു റെക്ബറിന് കോവിഡ് 19

മുൻ ബാഴ്സ ഗോൾകീപ്പറും തുർക്കി ഇതിഹാസതാരവുമായ റുസ്റ്റു റെക്ബറിന് കോവിഡ് 19. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ പരിശോധനാഫലങ്ങൾ പോസിറ്റീവ് എന്ന് തെളിഞ്ഞു. താരത്തിന്റെ ഭാര്യ ഇസിൽ റെക്ബറാണ് വാർത്ത പുറത്തുവിട്ടത്. ‌‍

എല്ലാം സാധാരണ ഗതിയിൽ തുടരുന്നതിനിടെ പെട്ടന്ന് രോഗലക്ഷണങ്ങൾ കാണുകയും രോഗം മൂർച്ഛിക്കുകയും ചെയ്തുവെന്ന് ഇസിൽ അറിയിച്ചു.  ഏറ്റവും ബുദ്ധിമുട്ടേറിയ സന്ദർഭത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. തന്റെയും മകന്റെയും മകളുടെയും പരിശോധനങ്ങൾ നടത്തിയെന്നും ഫലം നെ​ഗറ്റീവ് ആണെന്നും ഇസിൽ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

തുർക്കിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനുടമയാണ് 46 കാരനായ റുസ്റ്റു റെക്ബർ. ഫെനർബാഷയിൽ നിന്ന് ബാഴ്സയിലെത്തിയ താരം 2003-ൽ നാല് മത്സരങ്ങളിൽ ബാഴ്സയുടെ വലകാത്തിരുന്നു. 2002 ലോകകപ്പിൽ തുർക്കിയെ മൂന്നാം സ്ഥാനത്തെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് റുസ്റ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com