പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം; തല മൊട്ടയടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, സ്‌മിത്തിനും കോഹ്‌ ലിക്കും വെല്ലുവിളി

തല മൊട്ടയടിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ താരങ്ങളായ സ്റ്റീവ്‌ സ്‌മിത്ത്‌, വിരാട്‌ കോഹ്‌ ലി എന്നിവരെ വാര്‍ണര്‍ ചലഞ്ച്‌ ചെയ്‌തു
പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം; തല മൊട്ടയടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, സ്‌മിത്തിനും കോഹ്‌ ലിക്കും വെല്ലുവിളി


കോവിഡ്‌ 19നെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പുതിയൊരു ചലഞ്ചിന്‌ തുടക്കമിട്ടിരിക്കുകയാണ്‌ ഓസീസ്‌ താരം ഡേവിഡ്‌ വാര്‍ണര്‍. തല മൊട്ടയടിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ താരങ്ങളായ സ്റ്റീവ്‌ സ്‌മിത്ത്‌, വിരാട്‌ കോഹ്‌ ലി എന്നിവരെ വാര്‍ണര്‍ ചലഞ്ച്‌ ചെയ്‌തു.

തന്റെ തലയിലെ മുടി കളയുന്നതിന്റെ ടൈം ലൈപ്‌സ്‌ വീഡിയോ പങ്കുവെച്ചാണ്‌ വാര്‍ഡര്‍ കോഹ്‌ ലി, സ്‌മിത്ത്‌ എന്നിവരെ ചലഞ്ച്‌ ചെയ്‌തത്‌. ക്രിക്കറ്റില്‍ അരങ്ങേറിയപ്പോഴാണ്‌ ഇതിന്‌ മുന്‍പ്‌ താന്‍ അവസാനമായി തല മൊട്ടയടിച്ചതെന്നും വാര്‍ണര്‍ പറയുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by David Warner (@davidwarner31) on

ഓസ്‌ട്രേലിയയില്‍ ഇതുവരെ 4460 കോവിഡ്‌ 19 പോസിറ്റീവ്‌ കേസുകളാണ്‌ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 19 മരണം രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. കോവിഡ്‌ 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം കണക്കിലെടുത്ത്‌ ടീമിന്റെ പ്രതിഫലം വെട്ടിക്കുറക്കും. ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ്‌ പര്യടനം ഉപേക്ഷിക്കുമെന്ന്‌ ടീം പെയ്‌നും വ്യക്തമാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com