സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ധോനി, തിരിച്ചറിയാനാവാതെ ഞെട്ടി ആരാധകര്‍

നരച്ച താടി പതിവിലും കൂടുതല്‍ വളര്‍ന്നതോടെ ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച നായകനെ തിരിച്ചറിയാന്‍ പറ്റാത്ത വിധമായി
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ധോനി, തിരിച്ചറിയാനാവാതെ ഞെട്ടി ആരാധകര്‍

ധോനിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. നരച്ച താടി പതിവിലും കൂടുതല്‍ വളര്‍ന്നതോടെ ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച നായകനെ തിരിച്ചറിയാന്‍ പറ്റാത്ത വിധമായി. 

സാക്ഷി ധോനി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നപ്പോഴാണ് ഏറെ നാളുകള്‍ക്ക് ശേഷം ധോനിയെ ആരാധകര്‍ക്ക് വീണ്ടും കാണാനായത്. മകള്‍ സിവക്കൊപ്പം വളര്‍ത്തു നായക്ക് ക്യാച്ചിങ് പരിശീലനം നല്‍കുന്ന ധോനിയെയാണ് വീഡിയോയില്‍ കാണുന്നത്. 

നേരത്തേയും വെള്ള താടിയുമായി ധോനി ഗ്രൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ താടിയെടുക്കാത്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെ ധോനിയെയാണ് ആരാധകര്‍ കാണുന്നത്. ധോനിയെ പുതിയ ലുക്ക് കണ്ട് ചിലര്‍ ത്രില്ലടിച്ചപ്പോള്‍ മറ്റ് ചിലര്‍ വയസന്‍ ധോനി എന്ന് പറഞ്ഞുമെത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com