കുടുംബത്തിനൊപ്പം വാര്‍ണറുടെ കാര്‍ റേസ്, കുഞ്ഞിപ്പെണ്ണിന്റെ പോക്ക് കണ്ട് ചിരി നിര്‍ത്താതെ ആരാധകര്‍

ലോക്ക്ഡൗണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതല്‍ രസിപ്പിച്ചവരില്‍ മുന്‍പിലുണ്ട് ഡേവിഡ് വാര്‍ണറും കുടുംബവും
കുടുംബത്തിനൊപ്പം വാര്‍ണറുടെ കാര്‍ റേസ്, കുഞ്ഞിപ്പെണ്ണിന്റെ പോക്ക് കണ്ട് ചിരി നിര്‍ത്താതെ ആരാധകര്‍

ലോക്ക്ഡൗണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതല്‍ രസിപ്പിച്ചവരില്‍ മുന്‍പിലുണ്ട് ഡേവിഡ് വാര്‍ണറും കുടുംബവും. ടിക് ടോക്കില്‍ വാര്‍ണറും കുടുംബവും നിറഞ്ഞാടുകയാണ്. ഇത്തവണ റേസുമായാണ് ഇവരുടെ വരവ്. 

കുട്ടികള്‍ക്ക് വേണ്ടി ഒന്നെന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോയില്‍ കാര്‍ റേസില്‍ പങ്കെടുക്കുന്നത് പോലെ കളിക്കുകയാണ് ഇവര്‍. ഇതും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഭാര്യ കാന്‍ഡി വാര്‍ണര്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള ഡാന്‍സും മറ്റുമായി സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷനാവുകയാണ് വാര്‍ണര്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by David Warner (@davidwarner31) on

കോവിഡ് ഭീഷണി തീര്‍ത്തില്ലായിരുന്നു എങ്കില്‍ സണ്‍റൈസേഴ്‌സിനെ നയിക്കേണ്ടതായിരുന്നു വാര്‍ണര്‍ ഈ സമയം. ഇന്ത്യയിലേക്ക് എത്താന്‍ കഴിയാത്തതിന്റെ സങ്കടം ഇന്ത്യന്‍ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് മാറ്റുകയാണ് ഇവര്‍. ഓരോ ദിവസവും വാര്‍ണറുടേയും കുടുംബത്തിന്റേയും ടിക് ടോക് വീഡിയോ ട്രെന്‍ഡിങ്ങായി ഉണ്ടാവും....നേരത്തെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്‍സ്റ്റയില്‍ ലൈവ് ചാറ്റിലും വാര്‍ണര്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com