ഐപിഎല്‍ ഉപേക്ഷിച്ചാല്‍ കളിക്കാര്‍ക്ക് പ്രഹരം, പ്രതിഫലം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പുമായി ഗാംഗുലി

സാമ്പത്തിക നില വിശകലനം ചെയ്യുമെന്നും, അതിന് ശേഷം തീരുമാനമെടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി
ഐപിഎല്‍ ഉപേക്ഷിച്ചാല്‍ കളിക്കാര്‍ക്ക് പ്രഹരം, പ്രതിഫലം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പുമായി ഗാംഗുലി


കൊല്‍ക്കത്ത: ഐപിഎല്‍ ഉപേക്ഷിക്കുകയാണ് എങ്കില്‍ കളിക്കാര്‍ക്ക് പേ കട്ട് നേരിടേണ്ടി വരുമെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സാമ്പത്തിക നില വിശകലനം ചെയ്യുമെന്നും, അതിന് ശേഷം തീരുമാനമെടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 

4000 കോടി രൂപയ്ക്കടുത്ത നഷ്ടമാവും ഐപിഎല്‍ ഉപേക്ഷിച്ചാല്‍ നേരിടേണ്ടി വരിക. അത് വലിയ തുകയാണ്. ഐപിഎല്‍ സാധ്യമായാല്‍ പ്രതിഫലം വെട്ടിച്ചുരുക്കേണ്ടി വരില്ല. കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുമെന്നും ഗാംഗുലി പറഞ്ഞു. 

മെയ് 17ന് ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചാവും ഐപിഎല്ലിന്റെ കാര്യത്തില്‍ ഇനി തീരുമാനം എടുക്കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐയ്ക്ക് കേന്ദ്ര സര്‍ക്കാന്‍ അനുവാദം നല്‍കിയേക്കും എന്ന പ്രതീക്ഷയും ബിസിസിഐ വൃത്തങ്ങള്‍ക്കുണ്ട്.

എന്നാല്‍ വിവിധ രാജ്യങ്ങളില്‍ യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കളിക്കാരെ എങ്ങനെ ഇന്ത്യയിലേക്ക് എത്തിക്കാം എന്നത് സംബന്ധിച്ചും ആശയ കുഴപ്പമുണ്ട്. എ പ്ലസ്, ബി, സി വിഭാഗങ്ങളായി തിരിച്ചുള്ള ഇന്ത്യന്‍ താരങ്ങളുമായുള്ള കരാറില്‍ എ പ്ലസ് വിഭാഗത്തിലുള്ള കളിക്കാര്‍ക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപയും, എ കാറ്റഗറിയില്‍ 5 കോടി, ബിയില്‍ മൂന്ന് കോടി, സിയില്‍ ഒരു കോടി എന്നിങ്ങനെയാണ് പ്രതിഫലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com