ഡേവിഡ് വാര്‍ണര്‍ പറഞ്ഞത് ശരിയല്ല, ഞാന്‍ അങ്ങനെ ചെയ്യില്ല; സ്‌ട്രൈക്ക് കൈമാറുന്നതില്‍ ധവാന്റെ മറുപടി

'സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ഞാന്‍ അങ്ങനെ ചെയ്യുന്നു എന്ന് വാര്‍ണര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. മനപൂര്‍വം ഇതുവരെ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല'
ഡേവിഡ് വാര്‍ണര്‍ പറഞ്ഞത് ശരിയല്ല, ഞാന്‍ അങ്ങനെ ചെയ്യില്ല; സ്‌ട്രൈക്ക് കൈമാറുന്നതില്‍ ധവാന്റെ മറുപടി

മുംബൈ: ഇന്‍സ്റ്റാ ലൈവില്‍ ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയും നടത്തിയ പരാമര്‍ശങ്ങള്‍ ശിഖര്‍ ധവാന്റെ മറുപടി. ഓവറിലെ അവസന പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തുകയാണ് എന്റെ രീതിയെന്ന വാര്‍ണറുടെ പരാമര്‍ശം ശരിയല്ലെന്ന് ധവാന്‍ പറഞ്ഞു. 

സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ഞാന്‍ അങ്ങനെ ചെയ്യുന്നു എന്ന് വാര്‍ണര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. മനപൂര്‍വം ഇതുവരെ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് ധവാന്‍ പറഞ്ഞു. ന്യൂബോള്‍ നേരിടാന്‍ ധവാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. അതിലും ധവാന്‍ വിശദീകരണം നല്‍കുന്നു.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ താന്‍ ആദ്യമായി ഓപ്പണിങ്ങില്‍ ഇറങ്ങിയ മത്സരത്തില്‍ ആദ്യ ഡെലിവറി നേരിടാന്‍ ധവാന്‍ തയ്യാറായില്ലെന്നാണ് രോഹിത് പറഞ്ഞത്. ഇത് ധവാന്‍ സമ്മതിക്കുന്നു. താന്‍ ഒരു ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വന്ന ആദ്യ മത്സരമായിരുന്നു അതെന്നാണ് കാരണമായി ധവാന്‍ പറയുന്നത്. 

യുവതാരമാണ് ഓപ്പണിങ്ങില്‍ എന്റെ പങ്കാളി എങ്കില്‍ ഞാന്‍ അവനുമായി സംസാരിക്കും. ആദ്യത്തെ ഡെലിവറി നേരിടാന്‍ അവന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ ന്യൂബോള്‍ നേരിടാറാണ് പതിവ്. എന്നാലന്ന് ഒരു ഇടവേളക്ക് ശേഷം ഞാന്‍ കളിക്കുകയായിരുന്നതിനാലാണ് രോഹിത്ത് ആദ്യ ഡെലിവറി നേരിട്ടത്. പിന്നീട് അതൊരു പതിവായി മാറിയെന്നും, മിക്ക മത്സരങ്ങളിലും ഇത് തുടരുകയായിരുന്നു എന്നും ധവാന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com