ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറെന്ന് ബിസിസിഐ; യാത്രാ അനുമതി ലഭിച്ചാല്‍ ഇന്ത്യ കളിക്കും 

കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നല്‍കുകയാണ് എങ്കില്‍ പര്യടനത്തിനായി പോവുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു
ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറെന്ന് ബിസിസിഐ; യാത്രാ അനുമതി ലഭിച്ചാല്‍ ഇന്ത്യ കളിക്കും 


ന്യൂഡല്‍ഹി: ശ്രീലങ്കയന്‍ പര്യടനത്തിന് പോവുന്നതിനോട് അനുകൂലമായി പ്രതികരിച്ച് ബിസിസിഐ. കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നല്‍കുകയാണ് എങ്കില്‍ പര്യടനത്തിനായി പോവുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. 

ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ആശ്രയിച്ചിരിക്കാം എല്ലാം. കളിക്കാരുടെ സുരക്ഷയേയും ആരോഗ്യത്തേയും ബാധിക്കുന്നില്ലെങ്കില്‍ പര്യടനം നടത്താന്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലുള്ളത്. 

ജൂലൈയിലാണ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. ക്വാറന്റീന്‍ നിയമം അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താം എന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ പരമ്പര നടത്തുകയാണെങ്കില്‍ അതിന് ഒരു മാസം മുന്‍പെങ്കിലും കളിക്കാര്‍ക്ക് പരിശീലനം നടത്താനാവണം. നിലവില്‍ മുംബൈയിലും ഡല്‍ഹിയിലും കഴിയുന്ന താരങ്ങള്‍ക്ക് അതിനുള്ള സൗകര്യമില്ല. 

നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് ബ്രോഡ്കാസ്‌റ്റേഴ്‌സുമായി കരാറില്ല. ഇന്ത്യാ പര്യടനം വഴി ബ്രോഡ്കാസ്‌റ്റേഴ്‌സിനെ ആകര്‍ശിക്കുന്നതും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ലങ്കന്‍ പര്യടനം സാധ്യമാവുമോ എന്നതില്‍ വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com