ഐപിഎല്ലിന് സാധ്യത തെളിഞ്ഞു; കായിക മേഖലയ്ക്ക് ഇളവുമായി മാര്‍ഗരേഖ

ഐപിഎല്ലിന് സാധ്യത തെളിഞ്ഞു; കായിക മേഖലയ്ക്ക് ഇളവുമായി മാര്‍ഗരേഖ
ഐപിഎല്ലിന് സാധ്യത തെളിഞ്ഞു; കായിക മേഖലയ്ക്ക് ഇളവുമായി മാര്‍ഗരേഖ

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക്ഡൗണില്‍ കായിക മേഖലയ്ക്ക് ഇളവ്. സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. 

ഇളവ് വന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനും വഴിയൊരുങ്ങിയിരിക്കുകയാണിപ്പോള്‍. കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിയത്. 

ഐപിഎല്‍ നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അത് ഭീകരമാണെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്. 

പണം ഒഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാതെ വന്നാല്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലീഗ് നടന്നാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എങ്ങനെയും ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ തേടുന്ന ബിസിസിഐക്ക് പുതിയ ഇളവ് കാര്യങ്ങള്‍ അനൂകലമാക്കാനുള്ള അവസരമാണ് തുറന്നിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com