'മണവാട്ടി ഇല്ലാത്ത കല്ല്യാണം പോലെയാണ് ഒഴിഞ്ഞ സ്‌റ്റേഡിയത്തിലെ ക്രിക്കറ്റ്'- ഷൊയ്ബ് അക്തര്‍

'മണവാട്ടി ഇല്ലാത്ത കല്ല്യാണം പോലെയാണ് ഒഴിഞ്ഞ സ്‌റ്റേഡിയത്തിലെ ക്രിക്കറ്റ് പോരാട്ടം'- ഷൊയ്ബ് അക്തര്‍
'മണവാട്ടി ഇല്ലാത്ത കല്ല്യാണം പോലെയാണ് ഒഴിഞ്ഞ സ്‌റ്റേഡിയത്തിലെ ക്രിക്കറ്റ്'- ഷൊയ്ബ് അക്തര്‍

ലാഹോര്‍: ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാന്‍ അനുമതി നല്‍കിയതോടെ ആരാധകരില്‍ വീണ്ടും പ്രതീക്ഷ നിറയുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍ അടിച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. കാണികളില്ലാതെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ചിന്തകള്‍ പല താരങ്ങളും പങ്കുവച്ചിരുന്നു. സമാന ചിന്താഗതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍  മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. 

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ക്രിക്കറ്റിന്റെ വിപണി സാധ്യതകളെ കുറയ്ക്കുമെന്ന് അക്തര്‍ പറയുന്നു. ക്രിക്കറ്റ് ബോര്‍ഡുകളെ സംബന്ധിച്ച് അതിന് പ്രായോഗികത ഉണ്ടാകും. എന്നാല്‍ അതിന്റെ മാര്‍ക്കറ്റിങ് സാധ്യതകള്‍ അടയുമെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നത്. 

'ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡുകളെ സംബന്ധിച്ച് പ്രായോഗികമായിരിക്കും. എന്നാല്‍ അതിന്റെ വിപണന സാധ്യതകള്‍ ഇല്ലാതാകും. ഒഴിഞ്ഞ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് എന്നു പറയുന്നത് മണവാട്ടിയില്ലാത്ത വിവാഹം പോലെയാണ്. കളിയുടെ ആവേശം വേണമെങ്കില്‍ ആള്‍ക്കൂട്ടം ആവശ്യമാണ്. ഒരു വര്‍ഷം കൊണ്ട് കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ'- അക്തര്‍ പറഞ്ഞു. 

കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ മാന്ത്രികതയും ആകാംക്ഷയുമൊന്നും അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ലഭിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേരത്തെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com