2007 ട്വന്റി20 ലോകകപ്പിലെ ബൗള്‍ ഔട്ട്; സ്റ്റംപിന് പിന്നില്‍ നിന്ന് ധോനിയുടെ തന്ത്രം; പാര്‍ട് ടൈം ബൗളര്‍മാരും ഹീറോ ആയത് ഇങ്ങനെ

ഇവിടെ ഇന്ത്യ പാര്‍ട് ടൈം ബൗളര്‍മാരെ പരീക്ഷിച്ചാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്. പക്ഷേ ധോനിയുടെ കണക്കു കൂട്ടലുകള്‍ ക്രിസ്റ്റല്‍ ക്ലിയറായിരുന്നു...
2007 ട്വന്റി20 ലോകകപ്പിലെ ബൗള്‍ ഔട്ട്; സ്റ്റംപിന് പിന്നില്‍ നിന്ന് ധോനിയുടെ തന്ത്രം; പാര്‍ട് ടൈം ബൗളര്‍മാരും ഹീറോ ആയത് ഇങ്ങനെ

2007 ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരമായിരുന്നു ഇന്ത്യ കളിച്ചതില്‍ വെച്ച് ഏറ്റവും ത്രില്ലിങ്, ഫൈനലിനും മുന്‍പേ വന്നത്... ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന്‍ ടൈ പിടിച്ചതോടെ മത്സരം ബൗള്‍ ഔട്ടിലേക്ക് നീണ്ടു. ഇവിടെ ഇന്ത്യ പാര്‍ട് ടൈം ബൗളര്‍മാരെ പരീക്ഷിച്ചാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്. പക്ഷേ ധോനിയുടെ കണക്കു കൂട്ടലുകള്‍ ക്രിസ്റ്റല്‍ ക്ലിയറായിരുന്നു...

അന്ന് ധോനിയുടെ തന്ത്രം എങ്ങനെ സഹായിച്ചു എന്ന് വെളിപ്പെടുത്തുകയാണ് റോബിന്‍ ഉത്തപ്പ. സ്റ്റംപിന് പിന്നില്‍ മുട്ടു കുത്തി ഇരിക്കുകയായിരുന്നു ധോനി. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മലാവട്ടെ വിക്കറ്റിന് പിന്നില്‍ സാധാ പൊസിഷനില്‍ നില്‍ക്കുന്നു. 

എനിക്ക് നേരെ പന്തെറിയാനായിരുന്നു ധോനി അവിടെ ഞങ്ങളോട് നിര്‍ദേശിച്ചത്. അത് ശരിക്കും ഫലം കണ്ടുവെന്ന് ഉത്തപ്പ പറയുന്നു. ഹര്‍ഭജന്‍, വീരേന്ദര്‍ സെവാഗ്, ഉത്തപ്പ എന്നിവരാണ് ബൗള്‍ ഔട്ടില്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ഹര്‍ഭജന്‍ സിങ് മാത്രമായിരുന്നു റെഗുലര്‍ ബൗളര്‍. റോബിന്‍ ഉത്തപ്പയും ഉന്നം തെറ്റിക്കാതെ വന്നതോടെ ആരാധകര്‍ക്ക് ഇരട്ടി മധുരമായിരുന്നു അവിടെ നിന്ന് ലഭിച്ചത്. 

20 ഓവറില്‍ ഇരു ടീമും 141 റണ്‍സ് വീതം നേടിയതോടെയാണ് ബൗള്‍ ഔട്ടിലേക്ക് കാര്യങ്ങള്‍ പോയത്. ഫാസ്റ്റ് ബൗളര്‍മാരുടെ കൈകളിലേക്ക് ബൗള്‍ ഔട്ടില്‍ പന്ത് നല്‍കിയ പാകിസ്ഥാന് പാടെ പിഴച്ചു. 2007 ട്വന്റി20 ലോകകപ്പിലാണ് ആദ്യമായി ബൗള്‍ ഔട്ട് വരുന്നത്. പിന്നാലെ അത് സൂപ്പര്‍ ഓവറിന് വഴി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com