കളിച്ച് തഴമ്പ് വരണ്ട ബാറ്റിങ് കോച്ചാവാന്‍, വിക്രം റാത്തോഡിനെ കുത്തിയ യുവരാജ് സിങ്ങിന്റെ വാദം തള്ളി ഗൗതം ഗംഭീര്‍

'ലാപ്പ് ഷോട്ട് കളിക്കാനോ, റിവേഴ്‌സ് ലാപ്പ് ഷോട്ട് കളിക്കാനോ ആരും നിങ്ങളെ പഠിപ്പിക്കില്ല. ഒരു കോച്ചിനും അതിന് കഴിയില്ല'
കളിച്ച് തഴമ്പ് വരണ്ട ബാറ്റിങ് കോച്ചാവാന്‍, വിക്രം റാത്തോഡിനെ കുത്തിയ യുവരാജ് സിങ്ങിന്റെ വാദം തള്ളി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ട്വന്റി20 ബാറ്റിങ് പരിശീലകനാവാന്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിരിക്കണമെന്ന മാനദണ്ഡം ആവശ്യമില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പൊസീറ്റീവ് ചിന്താഗതിയിലേക്ക് കളിക്കാരെ എത്തിക്കുക എന്നതാണ് ട്വന്റി20യിലെ ബാറ്റിങ് കോച്ചിന്റെ ഉത്തരവാദിത്വമെന്ന് ഗംഭീര്‍ പറയുന്നു. 

ട്വന്റി20 ഫോര്‍മാറ്റിന് മാത്രമായി നിങ്ങള്‍ക്ക് പ്രത്യേകം ബാറ്റിങ് കോച്ച് ആവാം. രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്തതോ, വേണ്ടത്ര ക്രിക്കറ്റ് കളിക്കാത്തതോ ആയ കളിക്കാരന് ബാറ്റിങ് കോച്ച് ആവാന്‍ സാധിക്കില്ല എന്നൊന്നും ഇല്ല. ആ വലിയ ലക്ഷ്യത്തിലേക്കും, ബിഗ് ഷോട്ടുകള്‍ കളിക്കുന്നതിലേക്കും നിങ്ങളുടെ മനസിനെ പ്രാപ്തനാക്കുക എന്നതാണ് ബാറ്റിങ് കോച്ചിന്റെ കടമ, ഗംഭീര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെ യോഗ്യത ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് എത്തിയിരുന്നു. ട്വന്റി20 ക്രിക്കറ്റ് ഇതുവരെ കളിക്കാത്ത റാത്തോഡിന് കളിക്കാര്‍ക്ക് എന്ത് നിര്‍ദേശമാവും നല്‍കാനാവുക എന്നതായിരുന്നു യുവിയുടെ ചോദ്യം. യുവിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഗംഭീര്‍ ഇപ്പോള്‍ ഇതിന് മറുപടി നല്‍കുന്നത്. 

ലാപ്പ് ഷോട്ട് കളിക്കാനോ, റിവേഴ്‌സ് ലാപ്പ് ഷോട്ട് കളിക്കാനോ ആരും നിങ്ങളെ പഠിപ്പിക്കില്ല. ഒരു കോച്ചിനും അതിന് കഴിയില്ല. ഏതെങ്കിലും കോട്ട് അതിന് ശ്രമിച്ചാല്‍ അയാള്‍ കളിക്കാരന് ദോഷമാണ് ചെയ്യുന്നത്. പരിശീലകനാവാന്‍ കളിച്ച് വലിയ പരിചയസമ്പത്ത് നേടണം എന്നില്ല. എന്നാല്‍, കൂടുതല്‍ അനുഭവസമ്പത്തുള്ള കളിക്കാരന്‍ സെലക്ടറാവുന്നത് ഗുണം ചെയ്യുമെന്നും ഗംഭീര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com