രണ്ട് മിനിറ്റില്‍ കൂടില്ല ധോനിയുടെ ടീം മീറ്റിങ്ങുകള്‍, 2008ലും 2019ലും അതില്‍ മാറ്റമില്ലെന്ന് പാര്‍ഥീവ് പട്ടേല്‍

'ഐപിഎല്‍ ഫൈനലിന് മുന്‍പുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം മീറ്റിങ് നീണ്ടത് രണ്ട് മിനിറ്റ് മാത്രമാണ്. 2019ലും അത് രണ്ട് മിനിറ്റ് മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്'
രണ്ട് മിനിറ്റില്‍ കൂടില്ല ധോനിയുടെ ടീം മീറ്റിങ്ങുകള്‍, 2008ലും 2019ലും അതില്‍ മാറ്റമില്ലെന്ന് പാര്‍ഥീവ് പട്ടേല്‍

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ധോനിയുടെ നായകത്വത്തെ കുറിച്ച് പറയുകയാണ് പാര്‍ഥീവ് പട്ടേല്‍. ധോനിയുടെ ടീം മീറ്റിങ്ങുകള്‍ രണ്ട് മിനിറ്റില്‍ കൂടില്ലെന്ന രസകരമായ കാര്യവും പാര്‍ഥീവ് പട്ടേല്‍ ആരാധകരുമായി പങ്കുവെക്കുന്നു. 

2008 ഐപിഎല്‍ ഫൈനലിന് മുന്‍പുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം മീറ്റിങ് നീണ്ടത് രണ്ട് മിനിറ്റ് മാത്രമാണ്. 2019ലും അത് രണ്ട് മിനിറ്റ് മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. കളിക്കാരില്‍ നിന്ന് എന്താണ് വേണ്ടത് എന്നതില്‍ ധോനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പാര്‍ഥീവ് പട്ടേല്‍ പറയുന്നു. 

ടീം കോമ്പിനേഷനിലും ഓരോ താരങ്ങളും എന്താണ് ചെയ്യേണ്ടത് എന്നതിലും ധോനിക്ക് വ്യക്തതയുണ്ട്.11 കളിക്കാരടങ്ങിയ ഗ്രൂപ്പായാണ് 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്, വ്യക്തികളായല്ല. അതുകൊണ്ട് തന്നെയാണ് അവരെ വളരെ ഗൗരവത്തോടെ ഞങ്ങള്‍ നേരിട്ടത്. അവര്‍ അട്ടിമറിക്കാരായിരുന്നില്ല...

ഹസി, ഫ്‌ലെമിങ്, ഹെയ്ഡന്‍ എന്നിവരില്‍ നിന്ന് 2008 സീസണില്‍ എനിക്ക് ഒരുപാട് പഠിക്കാനായി. പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് വേണ്ടി അവര്‍ എങ്ങനെ തയ്യാറെടുക്കുന്നു, മുന്നൊരുക്കങ്ങള്‍ എന്തെല്ലാം എന്ന് കണ്ട് പഠിക്കാനായി. ഐപിഎല്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. മൂന്ന് അവസാന 5 ഓവറില്‍ 30-36 റണ്‍സിനാണ് നമ്മള്‍ ശ്രമിക്കുക. ഇന്നത് 50-60 റണ്‍സിലേക്ക് മാറി, പട്ടേല്‍ പറയുന്നു. 

2008 ഐപിഎല്‍ സീസണില്‍ 13 കളിയില്‍ നിന്ന് 302 റണ്‍സ് ആണ് പാര്‍ഥീവ് പട്ടേല്‍ കണ്ടെത്തിയത്. പിന്നാലെ കൊച്ചി തസ്‌കേഴ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂര്‍ എന്നീ ടീമുകളിലേക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com