'ഇത് പോരാ, ബാറ്റിങ്ങില്‍ കൂടുതല്‍ ധൈര്യം കാണിക്കണം'; പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെ ടീമിനോട് കോഹ്‌ലി

'പവര്‍പ്ലേയാണ് ഞങ്ങളുടെ കരുത്ത്. അവിടെ കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കണം'
'ഇത് പോരാ, ബാറ്റിങ്ങില്‍ കൂടുതല്‍ ധൈര്യം കാണിക്കണം'; പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെ ടീമിനോട് കോഹ്‌ലി

അബുദാബി: ബാറ്റിങ്ങില്‍ ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ ധൈര്യം കാണിക്കണമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്തതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

അവസരം ലഭിക്കുമ്പോള്‍ ഷോട്ട് കളിക്കാനാവണം. ടീം എന്ന നിലയില്‍ അതാണ് ആവശ്യപ്പെടുന്നത്. എന്താണ് മുന്‍പിലേക്ക് വരാന്‍ പോവുന്നത് എന്നത് കളിക്കാരില്‍ ആകാംക്ഷ നിറച്ചേക്കാം. കയ്യിലുള്ള ബാറ്റുമായി കുറച്ച് കൂടി ധൈര്യം ഞങ്ങള്‍ക്ക് കാണിക്കാനാവുമെന്നും കോഹ്‌ലി പറഞ്ഞു. 

ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ മാന്യമായി കളിച്ചു. പവര്‍പ്ലേയാണ് ഞങ്ങളുടെ കരുത്ത്. അവിടെ കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കണം. അക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ശരിയായ ഫലം ലഭിച്ചാനെ. പോസിറ്റീവായി തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പോകുന്ന വഴിയില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിക്കുകയാണ്. പ്ലേഓഫ് കടന്നതില്‍ സന്തോഷം. 

ഏതാനും മത്സരങ്ങളില്‍ തോല്‍വി നേരിട്ടെങ്കിലും ആദ്യ നാലിലെ സ്ഥാനം ആര്‍സിബി അര്‍ഹിച്ചതാണെന്നും കോഹ് ലി പറഞ്ഞു. ആദ്യ രണ്ടില്‍ എത്തിയാല്‍ അത് നന്നായിരുന്നു. ക്വാളിഫൈ ചെയ്യാന്‍ മാത്രം ക്വാളിറ്റിയുള്ള കളിയാണ് ഞങ്ങളില്‍ നിന്ന് വന്നത്. ഫൈനലിലേക്ക് എത്താന്‍ രണ്ട് കളികള്‍ ഞങ്ങളുടെ മുന്‍പിലുണ്ടെന്നും ആര്‍സിബി നായകന്‍ പറഞ്ഞു. 

ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. ബാംഗ്ലൂര്‍ മുന്‍പില്‍ വെച്ച 153 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് കയ്യില്‍ വെച്ചാണ് ഡല്‍ഹി മറികടന്നത്. തോറ്റെങ്കിലും നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുമായുള്ള നെറ്റ്‌റണ്‍റേറ്റിന്റെ വ്യത്യാസത്തില്‍ ആര്‍സിബി പ്ലേഓഫ് ഉറപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com