തളര്‍ന്ന് വീണ് ബാംഗ്ലൂര്‍, ആറ് വിക്കറ്റ് ജയത്തോടെ ഹൈദരാബാദ് ക്വാളിഫയറില്‍ 

ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡര്‍ ബാംഗ്ലൂരിനെ വരിഞ്ഞു മുറുക്കുന്നതിന് നേതൃത്വം നല്‍കിയപ്പോള്‍ ബാറ്റിങ്ങില്‍ കെയിന്‍ വില്യംസനാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്
തളര്‍ന്ന് വീണ് ബാംഗ്ലൂര്‍, ആറ് വിക്കറ്റ് ജയത്തോടെ ഹൈദരാബാദ് ക്വാളിഫയറില്‍ 

അബുദാബി: എലിമിനേറ്ററില്‍ തളര്‍ന്ന് വീണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫയറില്‍ കടന്നു. ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും തോല്‍പ്പിച്ചത്. 

ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡര്‍ ബാംഗ്ലൂരിനെ വരിഞ്ഞു മുറുക്കുന്നതിന് നേതൃത്വം നല്‍കിയപ്പോള്‍ ബാറ്റിങ്ങില്‍ കെയിന്‍ വില്യംസനാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലേക്ക് ഹൈദരാബാദ് ഒരു ഘട്ടത്തില്‍ വീണെങ്കിലും വില്യംസണ്‍ അര്‍ധ ശതകം നേടി ഉറച്ച് നിന്നു. 

44 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി വിക്കറ്റ് വലിച്ചെറിയാതെ വില്യംസണ്‍ ടീമിനെ ക്വാളിഫയറിലേക്ക് എത്തിച്ചു. ഹോള്‍ഡര്‍ പുറത്താവാതെ നിന്ന് 24 റണ്‍സ് നേടി. വില്യംസനാണ് കളിയിലെ താരം. സാഹയ്ക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീവാത്സ് ഗോസ്വാമി മൂന്ന് പന്തില്‍ ഡക്കായി പുറത്തായി. 

മുഹമ്മദ് സിറാജ് ആണ് ഹൈദരാബാദ് ഓപ്പണര്‍മാരെ മടക്കി ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയത്. പിന്നാലെ മനീഷ് പാണ്ഡേയെ സാംപയും പ്രിയം ഗാര്‍ഗിനെ ചഹലും പുറത്താക്കി. എന്നാല്‍ 132 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍.ഇവിടെ ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com