ഇന്ന് മുംബൈയോ ഡല്‍ഹിയോ? ഐപിഎല്ലില്‍ കലാശപ്പോര് 

ആദ്യ ക്വാളിഫയറില്‍ മുംബൈക്ക് മുന്‍പില്‍ അടിപതറി വീണതാണ് ഡല്‍ഹി. ബൂമ്രയ്ക്കും, ബോള്‍ട്ടിനും മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ ഡല്‍ഹിക്കായില്ല
ഇന്ന് മുംബൈയോ ഡല്‍ഹിയോ? ഐപിഎല്ലില്‍ കലാശപ്പോര് 

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ കലാശപ്പോര് ഇന്ന്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഉപേക്ഷിച്ചേക്കുമെന്ന ഘട്ടത്തില്‍ നിന്ന് കടല് കടന്ന പറന്ന ഐപിഎല്ലില്‍ ഇന്ന് അവസാന ദിനം, സീസണിലെ 60ാമത്തെ മത്സരം. കിരീട നേട്ടം മുംബൈ അഞ്ചായ് ഉയര്‍ത്തുമോ? ആദ്യമായി ഫൈനലില്‍ എത്തിയ ഡല്‍ഹിയുടെ ദുബായില്‍ നിന്ന് തിരിക്കുമോ? 

ആദ്യ ക്വാളിഫയറില്‍ മുംബൈക്ക് മുന്‍പില്‍ അടിപതറി വീണതാണ് ഡല്‍ഹി. ബൂമ്രയ്ക്കും, ബോള്‍ട്ടിനും മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ ഡല്‍ഹിക്കായില്ല. എന്നാല്‍ 2ല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി പോസിറ്റീവ് ക്രിക്കറ്റുമായി എത്തി. അത് ഫൈനലിലും പുറത്തെടുത്താല്‍ മാത്രമാവും ഡല്‍ഹിക്ക് പിടിച്ചു നില്‍ക്കാനാവുക. 

ക്വാളിഫയര്‍ 1 ഉള്‍പ്പെടെ മൂന്ന് വട്ടമാണ് ഡല്‍ഹിയും മുംബൈയും നേര്‍ക്കു നേര്‍ വന്നത്. മൂന്ന് വട്ടവും മുംബൈ ജയം പിടിച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്ത് നിറച്ചാണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. ഡികോക്കും, ഇഷാന്‍ കിഷനും, സൂര്യ കുമാര്‍ യാദവും, അവസാന ഓവറുകളില്‍ വിറപ്പിച്ച് പൊള്ളാര്‍ഡും ഹര്‍ദിക്കും എത്തുമ്പോള്‍, റബാഡ, നോര്‍ജെ സഖ്യത്തിന്റെ ബൗളിങ് ആണ് ഡല്‍ഹിയെ തുണയ്‌ക്കേണ്ടത്. 

ക്വാളിഫയര്‍ 1ല്‍ ഡല്‍ഹിയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്. അന്ന് നാല് വിക്കറ്റ് വീഴ്ത്തി നിറഞ്ഞ ബൂമ്ര ഫൈനല്‍ പോലെ കലാശ പോരില്‍ കൂടുതല്‍ അപകടകാരിയാവുമെന്ന് വ്യക്തം. ബാറ്റിങ് ഡല്‍ഹിക്ക് ആശങ്കയായി തുടരുകയാണ്. 

സ്റ്റൊയ്‌നിസ് ധവാനൊപ്പം ഫൈനലിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തം. എന്നാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരത ഇല്ലായ്മ ഡല്‍ഹിക്ക് തലവേദനയാണ്. എലിമിനേറ്ററില്‍ പവര്‍പ്ലേയില്‍ റണ്‍സ് അടിച്ചു കൂട്ടിയിട്ടും സ്റ്റൊയ്‌നിസും പുറത്തായതിന് പിന്നാലെ ഡല്‍ഹിയുടെ സ്‌കോറിങ് വേഗം കുറഞ്ഞിരുന്നു.  

ഡല്‍ഹി സാധ്യതാ ഇലവന്‍: സ്‌റ്റൊയ്‌നിസ്, ധവാന്‍, ശ്രേയസ് അയ്യര്‍, ഹെറ്റ്മയര്‍, റിഷഭ് പന്ത്, രഹാനെ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍. പ്രവീന്‍ ദുബേ, റബാഡ, നോര്‍ജേ.

മുംബൈ സാധ്യതാ ഇലവന്‍: ഡികോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ബൂമ്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com