രോഹിത് ലക്ഷ്യമിടുന്നത് ആറാം കിരീടം, ഒപ്പം റെക്കോര്‍ഡുകളുടെ പെരുമഴയും 

ഡല്‍ഹിക്കെതിരെ മുംബൈ വിജയ കൊടി പാറിച്ചാല്‍ ഇത് രോഹിത് ശര്‍മയുടെ ആറാം ഐപിഎല്‍ കിരീട നേട്ടമാവും
രോഹിത് ലക്ഷ്യമിടുന്നത് ആറാം കിരീടം, ഒപ്പം റെക്കോര്‍ഡുകളുടെ പെരുമഴയും 

ദുബായ്: ഡല്‍ഹിക്കെതിരെ മുംബൈ വിജയ കൊടി പാറിച്ചാല്‍ ഇത് രോഹിത് ശര്‍മയുടെ ആറാം ഐപിഎല്‍ കിരീട നേട്ടമാവും. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചും ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം ഒന്നും. കിരീട നേട്ടം എന്നതിനൊപ്പം മറ്റ് മൂന്ന് റെക്കോര്‍ഡുകള്‍ കൂടി ഇവിടെ രോഹിത്തിന് മുന്‍പില്‍ വന്ന് നില്‍ക്കുന്നുണ്ട്...

ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഐപിഎല്ലിലെ രോഹിത്തിന്റെ 200ാം മത്സരം ആവും അത്. 2008ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം മുംബൈക്കും ഡെക്കാന്‍ ചാര്‍ജേഴ്‌സിനുമായി 199 മത്സരങ്ങള്‍ രോഹിത് കളിച്ച് കഴിഞ്ഞു. രോഹിത്തിനേക്കാള്‍ കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞത് ധോനിയാണ്, 204. 

ഐപിഎല്ലില്‍ മുംബൈക്ക് വേണ്ടി 4000 റണ്‍സ് എന്ന നേട്ടത്തിലേക്കും രോഹിത് എത്തുകയാണ്. അതിനായി എട്ട് റണ്‍സ് കൂടിയാണ് ഇനി രോഹിത്തിന് വേണ്ടത്. ചെന്നൈക്കും, ആര്‍സിബിക്കും വേണ്ടി ടൂര്‍ണമെന്റിലെ ഏറിയ പങ്കും കളിച്ച കോഹ് ലിയും ധോനിയുമാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ 3000 റണ്‍സ് കണ്ടെത്താന്‍ 43 റണ്‍സ് കൂടി മാത്രം മതി രോഹിത്തിന്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ് ലി, ധോനി, ഗംഭീര്‍, എന്നിവരാണ് രോഹിത്തിന് മുന്‍പേ 3000 തൊട്ടത്.  

സീസണില്‍ രോഹിത്തില്‍ നിന്ന് പറയത്തക്ക ബാറ്റിങ് മികവ് മുംബൈക്ക് വേണ്ടി വന്നിട്ടില്ല. ഫൈനലില്‍ ആ പോരായ്മ രോഹിത് തീര്‍ത്തേക്കും. സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്ന് രണ്ട് വട്ടം മാത്രമാണ് രോഹിത് അര്‍ധ ശതകം കണ്ടെത്തിയത്. 80 ആണ് സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഡല്‍ഹിക്കെതിരെ സീസണിലെ മൂന്ന് കളിയില്‍ നിന്ന് 9,4,0 എന്നതായിരുന്നു രോഹിത്തിന്റെ സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com