മുന്‍തൂക്കം മുംബൈക്ക്, എന്നാല്‍ ഡല്‍ഹിക്ക് ആശ്വാസമായി 'വര്‍ഷ കണക്കുകള്‍' 

ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഡല്‍ഹിക്കെതിരെ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണ്
മുന്‍തൂക്കം മുംബൈക്ക്, എന്നാല്‍ ഡല്‍ഹിക്ക് ആശ്വാസമായി 'വര്‍ഷ കണക്കുകള്‍' 

ദുബായ്: ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഡല്‍ഹിക്കെതിരെ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണ്. നാല് വട്ടം കിരീടത്തില്‍ മുത്തമിട്ടതിന് ഒപ്പം സീസണില്‍ മൂന്ന് വട്ടം നേര്‍ക്കു നേര്‍ വന്നപ്പോള്‍ ജയം പിടിച്ചതും മുംബൈയാണ്. എന്നാല്‍ ഡല്‍ഹിക്ക് ഫൈനലില്‍ സാധ്യത നല്‍കുന്ന മൂന്ന് കാരണങ്ങളുണ്ട്. 

തുടരെ കിരീടമില്ല 

തുടരെ വര്‍ഷങ്ങളില്‍ കിരീടം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2013,2015,2017,2019 വര്‍ഷങ്ങളിലാണ് ഡല്‍ഹി കിരീടം നേടിയത്. കണക്ക്  നോക്കിയാല്‍ മുംബൈക്ക് ഈ സീസണില്‍ പിഴച്ചേക്കാം. എന്നാല്‍ ആ പതിവ് തെറ്റിക്കാന്‍ സാധിക്കുമെന്നാണ് രോഹിത്തിന്റേയും കൂട്ടരുടേയും പ്രതീക്ഷ. 

ലീപ്പ് ഇയര്‍ 

2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ 2012,2016,2020 ആണ് ലീപ് ഇയറായി വരുന്നത്. 2012ല്‍ ഗംഭീറിന്റെ കൊല്‍ക്കത്ത കിരീടം നേടി. 2016ല്‍ ഹൈദരാബാദ് കിരീടം നേടി. 2020 ലീപ്പ് ഇയര്‍ ആവുമ്പോള്‍ പുതിയൊരു കിരീട വിജയിയെ പ്രതീക്ഷിക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്. 

ഇരട്ട അക്കം വരുന്ന വര്‍ഷങ്ങളില്‍...

തുടരെ ഐപിഎല്‍ കിരീടങ്ങളില്‍ മുത്തമിട്ടിട്ടില്ല എന്നതിന് ഒപ്പം നായകന്‍ രോഹിത് ശര്‍മയുമായി ബന്ഘപ്പെട്ട കണക്കുകളില്‍ ഒന്നും മുംബൈയെ പിന്നോട്ടടിക്കുന്നു. ഇരട്ട അക്കം വരുന്ന വര്‍ഷങ്ങളില്‍ രോഹിത് ശര്‍മ ട്വി20 കിരീടം നേടിയിട്ടില്ല. 2007ല്‍ ഇന്ത്യ ടി20 കിരീടം ജയിക്കുമ്പോള്‍ രോഹിത് ടീമിനുണ്ടായിരുന്നു. 2014 ഫൈനലില്‍ ശ്രീലങ്കയോട് ഇന്ത്യ തോറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com