10 കോടിയുടെ ചിയര്‍ ലീഡര്‍ കടുപ്പമായി; സീസണില്‍ ഫ്‌ളോപ്പായ 5 താരങ്ങളെ ചൂണ്ടി സെവാഗ് 

ആരോണ്‍ ഫിഞ്ച്, റസല്‍, ഷെയ്ന്‍ വാട്‌സന്‍, മാക്‌സ്വെല്‍, സ്റ്റെയ്ന്‍ എന്നിവരുടെ പേരാണ് സെവാഗ് പറയുന്നത്
10 കോടിയുടെ ചിയര്‍ ലീഡര്‍ കടുപ്പമായി; സീസണില്‍ ഫ്‌ളോപ്പായ 5 താരങ്ങളെ ചൂണ്ടി സെവാഗ് 

പിഎല്‍ പതിമൂന്നാം സീസണില്‍ ഫ്‌ളോപ്പായ അഞ്ച് താരങ്ങളെ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ആരോണ്‍ ഫിഞ്ച്, റസല്‍, ഷെയ്ന്‍ വാട്‌സന്‍, മാക്‌സ്വെല്‍, സ്റ്റെയ്ന്‍ എന്നിവരുടെ പേരാണ് സെവാഗ് പറയുന്നത്. 

10 കോടി രൂപയുടെ ചിയര്‍ലീഡര്‍ക്ക് വേണ്ടി പഞ്ചാബിന് വലിയ വില കൊടുക്കേണ്ടി വന്നതായാണ് മാക്‌സ്വെല്ലിനെ പരിഹസിച്ച് സെവാഗ് പറയുന്നത്. വന്‍തുക വാങ്ങി അവധി ആഘോഷിക്കലായിരുന്നു മാക്‌സ്വെല്ലിന്റെ സീസണ്‍ എന്നും സെവാഗ് പറഞ്ഞു. 

സ്റ്റെയ്‌നില്‍ നിന്ന് വരുന്ന വെടിയുണ്ടകള്‍ എല്ലാവരും പേടിച്ചിരുന്ന ഒരു സമയമുണ്ട്. എന്നാല്‍ ഇത്തവണ സ്റ്റെയ്ന്‍ ഗണ്ണിന് പകരം വീട്ടിലുണ്ടാക്കിയ പൈപ്പ് ഗണ്‍ ആണ് ഏവരും കണ്ടത്. ഇനി സ്റ്റെയ്‌നിനെ തേടി ഐപിഎല്‍ മാര്‍ക്കറ്റില്‍ ആരും വരാന്‍ ഇടയില്ലെന്നും സെവാഗ് പറഞ്ഞു. 

ഷെയ്ന്‍ വാട്‌സന്‍ എന്ന ഡീസല്‍ എഞ്ചിനില്‍ വലിയ പ്രതീക്ഷയാണ് ചെന്നൈക്കും നമുക്കുമെല്ലാം ഉണ്ടായത്. എന്നാല്‍ നന്നായി തുടങ്ങാനായില്ല. സീസണ്‍ അവസാനിച്ചപ്പോല്‍ വാട്‌സന്‍ പറയുന്നത് ഈ വാഹനത്തിന് ഇനിയും മുന്‍പോട്ട് പോവാന്‍ സാധിക്കില്ലെന്നാണ്, സെവാഗ് പറഞ്ഞു. 

ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂരിന്റെ ശാപം പിടികൂടി. വീരു, താക്കൂര്‍, കോഹ് ലി എന്നിവരെ പോലെ ധീരനാവും ഫിഞ്ച് എന്ന് കരുതിയെങ്കിലും തെറ്റി. ഫിഞ്ചിന്റെ ബാറ്റിങ് യന്ത്രം ഈ സീസണില്‍ പ്രവര്‍ത്തിച്ചില്ല. റസലിന്റെ മസിലുകള്‍ അലസരായി കിടന്നു. എല്ലാ ഇന്നിങ്‌സിലും നമുക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവര്‍ കിടന്ന് ഉറങ്ങി. അതുകൊണ്ടാണ് കൊല്‍ക്കത്തയ്ക്ക് പ്ലേഓഫിലേക്ക് എത്താന്‍ സാധിക്കാതെ പോയത്, സെവാഗ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com