ധോനിയുടെ പുതിയ പ്രിയം; മധ്യപ്രദേശില്‍ നിന്ന് ബ്ലാക്ക് ചിക്കന്‍ റാഞ്ചിയിലേക്ക് 

റാഞ്ചിയിലെ ഫാം ഹൗസില്‍ കൃഷിയുമായി നിറഞ്ഞ ധോനി ഇപ്പോള്‍ കോഴികളിലെ വ്യത്യസ്ത ഇനത്തില്‍ ശ്രദ്ധ വെക്കുകയാണ്
ധോനിയുടെ പുതിയ പ്രിയം; മധ്യപ്രദേശില്‍ നിന്ന് ബ്ലാക്ക് ചിക്കന്‍ റാഞ്ചിയിലേക്ക് 

റാഞ്ചി: 2019 ലോകകപ്പിന് പിന്നാലെ വന്ന ഇടവേളയിലാണ് ജൈവ കൃഷിയില്‍ ധോനി മുഴുകിയത്. റാഞ്ചിയിലെ ഫാം ഹൗസില്‍ കൃഷിയുമായി നിറഞ്ഞ ധോനി ഇപ്പോള്‍ കോഴികളിലെ വ്യത്യസ്ത ഇനത്തില്‍ ശ്രദ്ധ വെക്കുകയാണ്. 

മധ്യപ്രദേശില്‍ നിന്നുള്ള കറുത്ത കോഴി കാടക്‌നാഥിനെ റാഞ്ചിയിലേക്ക് എത്തിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍. റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ ഈ വിഭാഗത്തില്‍ പെട്ട കോഴികളെ വളര്‍ത്താനാണ് ധോനിയുടെ തീരുമാനം. 

ഇതിനായി ഈ ഇനത്തില്‍പ്പെട്ട 2000 കോഴികളെ മധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു. ഡിസംബര്‍ 15ന് മുന്‍പായി 2000 കോഴികളെ നല്‍കാനായിരുന്നു മധ്യപ്രദേശിലെ ഒരു കര്‍ഷകനോട് കൃഷി വികാസ് കേന്ദ്ര വഴി ധോനിയുടെ ഫാം മാനേജര്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള പണവും അഡ്വാന്‍സായി ഇയാളുടെ അക്കൗണ്ടിലേക്ക് നല്‍കി. 

കളിയിലേക്ക് വരുമ്പോള്‍ അടുത്ത ഐപിഎല്‍ സീസണില്‍ പുത്തനുണര്‍വിന് ശ്രമിക്കുകയാണ് ധോനി. പതിമൂന്നാം ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ധോനിയും കൂട്ടരും മടങ്ങിയത്. ബാറ്റിങ്ങിലും ധോനിക്ക് മികവ് പുറത്തെടുക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com