ഈ ബാം​ഗ്ലൂർ ടീമിനേയും കൊണ്ട് രോഹിത് ഐപിഎൽ കിരീടം നേടുമോ? ​ഗംഭീറിന് ഇന്ത്യൻ മുൻ താരത്തിന്റെ മറുപടി

കോഹ് ലിക്കെതിരായ ഇന്ത്യൻ മുൻ താരം ​ഗൗതം ​ഗംഭീറിന്റെ വിമർശനങ്ങളോട് പ്രതികരിച്ചാണ് ആകാശ് ചോപ്രയുടെ വാക്കുകൾ
ഈ ബാം​ഗ്ലൂർ ടീമിനേയും കൊണ്ട് രോഹിത് ഐപിഎൽ കിരീടം നേടുമോ? ​ഗംഭീറിന് ഇന്ത്യൻ മുൻ താരത്തിന്റെ മറുപടി

മുംബൈ: ആർസിബിയെ നയിച്ച് ഐപിഎൽ കിരീടത്തിലേക്ക് എത്തിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കുമോയെന്ന് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കോഹ് ലിക്കെതിരായ ഇന്ത്യൻ മുൻ താരം ​ഗൗതം ​ഗംഭീറിന്റെ വിമർശനങ്ങളോട് പ്രതികരിച്ചാണ് ആകാശ് ചോപ്രയുടെ വാക്കുകൾ. 

രോഹിത്തിനെ ടി20 നായകനാക്കിയില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണെന്നാണ് ​ഗംഭീർ പറയുന്നത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ നായകൻ എന്ന നിലയിൽ ചൂണ്ടിയാണ് ​ഗംഭീറിന്റെ പരാമർശം. എന്നാൽ എനിക്ക് ​ഗംഭീറിനോട് ഒരു ചോദ്യമുണ്ട്. കോഹ് ലിയുടെ ഇപ്പോഴത്തെ ആർസിബി ടീമിനെ രോഹിത്തിന് നൽകിയാൽ മുംബൈ നേടിയത് പോലെ നാലും അഞ്ചും ഐപിഎൽ കിരീടങ്ങളിലേക്ക് ആർസിബിയെ എത്തിക്കാൻ രോഹിത്തിന് സാധിക്കുമായിരുന്നോ?, ഫേസ്ബുക്ക് വീഡിയോയിൽ ആകാശ് ചോപ്ര ചോദിക്കുന്നു.

മികവുറ്റ ക്യാപ്റ്റനാണ് രോഹിത്. എല്ലാ അർഥത്തിലും രോഹിത്തിനെ ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള വിജയ ചരിത്രം ഇന്ത്യൻ ടീമിനൊപ്പം ആവർത്തിക്കാൻ രോഹിത്തിന് സാധിക്കുമോ? കോഹ് ലിയുടെ ടീം നല്ല പ്രകടനം പുറത്തെടുത്തില്ല എന്നതിന് അർഥം അതെല്ലാം കോഹ് ലിയുടെ തെറ്റാണ് എന്നല്ല. നിങ്ങൾ എത്ര ശ്രമിച്ചാലും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. അത് ശരിയല്ല എന്ന് എനിക്കറിയാം. എന്നാൽ അങ്ങനെയാണ് കാര്യങ്ങൾ. ഇപ്പോൾ രോഹിത് ശർമയിലേക്ക് ക്യാപ്റ്റൻസി എത്തില്ലെന്ന് പറയാൻ കാരണങ്ങൾ മുൻപിലുണ്ട്. 

ആദ്യത്തെ കാര്യം രോഹിത് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. എപ്പോഴാവും രോഹിത് ഫിറ്റ്നസ് വീണ്ടെടുക്കുക എന്നതിൽ രണ്ട് വ്യത്യസ്ത വാദങ്ങളാണ് നിലനിൽക്കുന്നത്. 10ാം തിയതി ഫിറ്റ്നസ് വീണ്ടെടുത്തെങ്കിൽ എന്തുകൊണ്ട് 27ന് ഇല്ല? കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞ് കിടക്കുകയാണ്, ആകാശ് ചോപ്ര പറഞ്ഞു. രോഹിത് ശർമ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽമാത്രമാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഹ് ലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ രോഹിത് നയിക്കണം എന്ന ആവശ്യവും പല ഭാ​ഗത്ത് നിന്നായി ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com