ഐഎസ്എല്ലിലെ പ്രിയപ്പെട്ട മൂന്ന് കളിക്കാര്‍; സൗരവ് ഗാംഗുലി തെരഞ്ഞെടുക്കുന്നു 

കിക്കോഫ് മണിക്കൂറുകള്‍ മാത്രം അകലെ നില്‍ക്കുമ്പോള്‍ ഐഎസ്എല്ലിലെ പ്രിയപ്പെട്ട കളിക്കാരെ തെരഞ്ഞെടുക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
ഐഎസ്എല്ലിലെ പ്രിയപ്പെട്ട മൂന്ന് കളിക്കാര്‍; സൗരവ് ഗാംഗുലി തെരഞ്ഞെടുക്കുന്നു 

കൊല്‍ക്കത്ത: കിക്കോഫ് മണിക്കൂറുകള്‍ മാത്രം അകലെ നില്‍ക്കുമ്പോള്‍ ഐഎസ്എല്ലിലെ പ്രിയപ്പെട്ട കളിക്കാരെ തെരഞ്ഞെടുക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊളംബിയന്‍ ഫുട്‌ബോള്‍ താരം സ്റ്റിവന്‍ മെന്‍ഡോസ, ഫിജിയന്‍ താരം റോയ് കൃഷ്ണ, കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം എന്നിവരുടെ പേരാണ് എടികെ മോഹന്‍ ബഗാന്‍ ടീമിന്റെ സഹ ഉടമ കൂടിയായ ഗാംഗുലി പറയുന്നത്. 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം കഴിഞ്ഞ ആറ് വര്‍ഷത്തിന് ഇടയില്‍ ഉയര്‍ന്നതായും ഗാംഗുലി പറഞ്ഞു. ഐഎസ്എല്‍ ആണ് അതിന് വഴിയൊരുക്കിയത്. എടികെ മോഹന്‍ ബഗാനില്‍ നിരവധി മികവുറ്റ താരങ്ങളുണ്ട്. ഇന്ത്യന്‍ കളിക്കാരില്‍ പുരോഗതി കാണാം. കാരണം നമുക്ക് മുകളില്‍ നിലവാരമുള്ളവരുമായി കളിക്കുമ്പോള്‍ അവരുടെ നിലവാരത്തിലേക്ക് നമ്മള്‍ എത്തും, ഗാംഗുലി പറഞ്ഞു. 

ചെന്നൈയിന്‍ എഫ്‌സി താരമായിരുന്നു മെന്‍ഡോസ. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മെന്‍ഡോസ ചേക്കേറി. കഴിഞ്ഞ സീസണില്‍ 15 ഗോളുകളോടെ ഗോള്‍ വേട്ടയ്യില്‍ എടികെയ്ക്ക് വേണ്ടി മുന്‍പിലുണ്ടായ താരമാണ് റോയ് കൃഷ്ണ. ആദ്യം കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയും പിന്നാലെ എടികെയ്ക്ക് വേണ്ടിയും വിയര്‍പ്പൊഴുക്കി കളിച്ച് കയ്യടി നേടിയ കനേഡിയന്‍ താരമാണ് ഇയാന്‍ ഹ്യൂം. 

ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുന്നതോടെ ഐഎസ്എല്‍ ഏഴാം സീസണിന് തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായി എത്തുന്ന എടികെയ്ക്കാണ് മുന്‍തൂക്കം. എന്നാല്‍ മോഹന്‍ ബഗാനുമായുള്ള ലയനത്തിന് ശേഷം എത്തുന്ന എടികെ കൂടുതല്‍ കരുത്തരാവുകയാണോ, തളരുകയാണോ ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരമാവേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com