ആരാണ് എന്‍സിഎയിലേക്ക് പോവാന്‍ പറഞ്ഞത്? രോഹിത്തിന്റെ നീക്കത്തില്‍ ബിസിസിഐക്ക് അതൃപ്തി 

ആരാണ് രോഹിത്തിനോട് എന്‍സിഎയിലേക്ക് പോവാന്‍ നിര്‍ദേശിച്ചത് എന്ന് ബിസിസിഐക്ക് വ്യക്തമല്ല
ആരാണ് എന്‍സിഎയിലേക്ക് പോവാന്‍ പറഞ്ഞത്? രോഹിത്തിന്റെ നീക്കത്തില്‍ ബിസിസിഐക്ക് അതൃപ്തി 

ന്യൂഡല്‍ഹി: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കാതെ ഇന്ത്യയിലേക്ക് വന്ന രോഹിത് ശര്‍മയുടെ നീക്കത്തില്‍ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്താന്‍ ആരാണ് നിര്‍ദേശിച്ചത് എന്ന ചോദ്യവും രോഹിത്തിനോട് ബിസിസിഐ ഉന്നയിക്കുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നവംബര്‍ 12നാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ട രോഹിത്തും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോവുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ രോഹിത് ബംഗളൂരുവിലെ എന്‍സിഎയിലേക്ക് എത്തുകയായിരുന്നു. 

ആരാണ് രോഹിത്തിനോട് എന്‍സിഎയിലേക്ക് പോവാന്‍ നിര്‍ദേശിച്ചത് എന്ന് ബിസിസിഐക്ക് വ്യക്തമല്ല. സ്വന്തം തീരുമാനത്തിലാണോ എന്‍സിഎയിലേക്ക് പോയത് എന്ന ചോദ്യവും ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് രോഹിത്തിന് നേര്‍ക്ക് വരുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം ടീമിന്റെ തയ്യാറെടുപ്പിനെ ബാധിച്ചതായും വിമര്‍ശനം ഉയരുന്നുണ്ട്. 

ഇന്ത്യന്‍ ടീമിനൊപ്പം രോഹിത്തും പോയിരുന്നു എങ്കില്‍ രണ്ടാം ടെസ്റ്റ് കളിക്കാന്‍ പാകത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനും, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞേനെ. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കോഹ് ലി മടങ്ങുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ രോഹിത്തും അങ്ങനെ ചെയ്തിരുന്നു. ആശയക്കുഴപ്പത്തിലെ പ്രശ്‌നത്തിന്റെ പേരില്‍ ടീം പ്രതിസന്ധി നേരിടുന്നത് നിര്‍ഭാഗ്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com