എന്തുകൊണ്ട് ധോനിക്ക് മുന്‍പേ ജാദവ്? രോഷാകുലനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് 

'ജാദവ് ആണ് ഞങ്ങളുടെ നാലാം നമ്പര്‍ താരം. ധോനി മധ്യനിരയില്‍ താഴെ ഇറങ്ങിയാണ് സാധാരണ കളിക്കുക'
എന്തുകൊണ്ട് ധോനിക്ക് മുന്‍പേ ജാദവ്? രോഷാകുലനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് 

ദുബായ്: ധോനിക്ക് മുന്‍പില്‍ എന്തുകൊണ്ട് കേദാര്‍ ജാദവിനെ ഇറക്കിയെന്ന ചോദ്യത്തില്‍ പ്രകോപിതനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഇത് ചോദ്യമാണോ എന്നാണ് ദേഷ്യത്തോടെ ഫ്‌ളെമിങ് തിരികെ ചോദിച്ചത്. 

ജാദവ് ആണ് ഞങ്ങളുടെ നാലാം നമ്പര്‍ താരം. ധോനി മധ്യനിരയില്‍ താഴെ ഇറങ്ങിയാണ് സാധാരണ കളിക്കുക. കളിയില്‍ നല്ല തുടക്കം കിട്ടുകയാണ് എങ്കില്‍ ജാദവിനെ താഴേക്ക് ഇറക്കുകയും ധോനിയെ ആദ്യം വിടുകയും ചെയ്യും. അതല്ലാതെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായാല്‍ ഞങ്ങളുടെ നാലാം നമ്പര്‍ താരത്തെയാണ് ഇറക്കുക, ഫ്‌ളെമിങ് പറഞ്ഞു. 

ഇന്നിങ്‌സിന്റെ മധ്യത്തില്‍ ഞങ്ങള്‍ പ്രയാസം നേരിട്ടു. ധോനിക്കും ജഡേജക്കും സമയം ആവശ്യമായിരുന്നു. വിജയത്തിന് അടുത്തേക്ക് ഞങ്ങളെ എത്തിക്കാന്‍ അവര്‍ക്കായി. എന്നാല്‍ മധ്യഓവറുകളില്‍ കൂടുതല്‍ മികവ് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിക്കണം. റാഷിദ് ഖാന്റെ ഓവര്‍ എത്തുമ്പോള്‍ അത് വലിയ വെല്ലുവിളിയാണ്. അവസാനത്തോട് അടുത്തപ്പോള്‍ ജഡേജ കളിയുടെ ഗതി മാറ്റിയത് പ്രചോദനം നല്‍കുന്നു..

നിര്‍ണായക സംഭാവനകള്‍ നല്‍കാനാണ് വാട്‌സനും ജാദവും ശ്രമിക്കുന്നത്. ഏത് സമയവും തിളങ്ങാനാവുന്ന കളിക്കാരാണ് ഇവര്‍. ഇത് ഞങ്ങളുടെ നാലാമത്തെ മാത്രം മത്സരമാണ്. എന്നാല്‍ ഞാന്‍ പറയുന്നതിനേക്കാള്‍ സമ്മര്‍ദം അവര്‍ അനുഭവിക്കുന്നുണ്ട്. അവസാന നാല് ഓവറില്‍ സണ്‍റൈസേഴ്‌സ് മികച്ച് നിന്നു, ഞങ്ങളാവട്ടെ ചിന്നിച്ചിതറിയും പോയി. 

ഓവര്‍ത്രോയിലൂടേയും മറ്റ് പിഴവുകളിലൂടേയും ഒരു ഡസന്‍ റണ്‍സോളം ഞങ്ങള്‍ വഴങ്ങി. അതിന് വലിയ വില കൊടുക്കേണ്ടി വരും. ആത്മവിശ്വാസവും, കളിയിലെ താളവും, ഫോമുമാണ് ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത്. അതിലേക്ക് പെട്ടെന്ന് തന്നെ എത്താനാവുമെന്നും ഫ്‌ളെമിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com