മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം, അതല്ലെങ്കില്‍ ഒരു അവസരം കൂടി നല്‍കണം; അല്ലാതെ രക്ഷയില്ലെന്ന് പീറ്റേഴ്‌സന്‍ 

വിജയ വഴിയിലേക്ക് പഞ്ചാബ് തിരിച്ചെത്താന്‍ ശ്രമിക്കുമ്പോള്‍ മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം എന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്
മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം, അതല്ലെങ്കില്‍ ഒരു അവസരം കൂടി നല്‍കണം; അല്ലാതെ രക്ഷയില്ലെന്ന് പീറ്റേഴ്‌സന്‍ 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ പരമ്പരയില്‍ മികവ് കാണിച്ചാണ് ഓള്‍ റൗണ്ടര്‍ മാക്‌സ്‌വെല്‍ പഞ്ചാബിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ആറ് കളിയിലും മികവിലേക്ക് ഉയരാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചില്ല. ഇതോടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് ഇംഗ്ലണ്ട് മുന്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍. 

13,11,11,7 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ സീസണിലെ സ്‌കോര്‍. വിജയ വഴിയിലേക്ക് പഞ്ചാബ് തിരിച്ചെത്താന്‍ ശ്രമിക്കുമ്പോള്‍ മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം എന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്. മാക്‌സ്‌വെല്ലിന് പുറത്ത് ഒരു വഴി പഞ്ചാബ് കണ്ടെത്തണം. ഒരു വിദേശ കളിക്കാരന്റെ സ്ഥാനം ഇങ്ങനെ ഉപയോഗിക്കാനാവില്ല. സീസണില്‍ മാക്‌സ്‌വെല്‍ സ്‌കോര്‍ ചെയ്തിട്ടേ ഇല്ലെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നു. 

വിദേശ കളിക്കാരില്‍ നിന്ന് രാഹുലിന് വേണ്ട പിന്തുണ ലഭിക്കുന്നില്ല. പൂരന്‍ റണ്‍സ് കണ്ടെത്തി. പക്ഷേ മക്‌സ്‌വെല്ലോ? ഒന്നുകില്‍ മാക്‌സ്‌വെല്ലിനെ മാറ്റി നിര്‍ത്തണം. അതല്ലെങ്കില്‍ ഒരു അവസാന അവസരം കൂടി നല്‍കി തീരുമാനിക്കണം. ഗെയ്ല്‍ കളിക്കാനിരുന്നതാണ് എന്നാണ് കുംബ്ലേ പറഞ്ഞത്. എന്നാല്‍ എവിടെയാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാന്‍ പോവുന്നത്? മൂന്നാമതോ, നാലാമതോ ഗെയ്‌ലിന് ബാറ്റ് ചെയ്യാനാവും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ഗെയ്‌ലിന് പ്രശ്‌നമുണ്ട്, പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് ഗെയ്ല്‍ കളിക്കാതിരുന്നത് എന്നാണ് അനില്‍ കുംബ്ലേ പറഞ്ഞത്. മാക്‌സ്‌വെല്ലിന് പകരം ഗെയ്‌ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി, മായങ്കിനെ മൂന്നാമതേക്ക് കൊണ്ടുവന്ന് പൊളിച്ചെഴുത്തായിരിക്കാം പഞ്ചാബ് ലക്ഷ്യമിട്ടത് എന്നാണ് സൂചന. കൊല്‍ക്കത്തക്കെതിരെ ശനിയാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com